scorecardresearch

ദിഷ പടാനിയുടെ മുഖം പച്ചകുത്തി സൈബീരിയൻ മോഡൽ; ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ

'അലക്സിന്റെ കൈയ്യിൽ ദിഷയുടെ ടാറ്റു' എന്ന ക്യാപ്ഷനോടെ ബോളിവുഡ് പാപ്പരാസികൾ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്

'അലക്സിന്റെ കൈയ്യിൽ ദിഷയുടെ ടാറ്റു' എന്ന ക്യാപ്ഷനോടെ ബോളിവുഡ് പാപ്പരാസികൾ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്

author-image
Entertainment Desk
New Update
Disha Patani | Aleksandar Ilic

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡ് താരം ദിഷ പടാനിയും സൈബീരിയൻ മോഡൽ അലക്‌സാണ്ടർ അലക്സ് ഇലിക്കുമായി പ്രണയത്തിലാണെന്ന് കിംവദന്തികൾ ബോളിവുഡിൽ സജീവമാണ്. പൊതുവേദികളിൽ പലപ്പോഴും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുള്ള താരങ്ങളുടെ ചിത്രങ്ങളും ഇടക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അലക്സിന്റെ കൈയ്യിൽ പച്ച കുത്തിയിരിക്കുന്ന ദിഷ പടാനിയുടെ മുഖമാണ് ശ്രദ്ധനേടുന്നത്.

Advertisment

'അലക്സിന്റെ കൈയ്യിൽ ദിഷയുടെ ടാറ്റു' എന്ന ക്യാപ്ഷനോടെ ബോളിവുഡ് പാപ്പരാസികളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബാന്ദ്രയിലെ സീക്വൽ എന്ന റെസ്റ്റോറന്റിനു മുന്നിൽ ഫോട്ടോഗ്രാഫർമാർക്കായി പോസുചെയ്യുകയായിരുന്നു താരങ്ങൾ.

എന്നാൽ എല്ലാവരുടെയും കണ്ണുടക്കിയത് അലക്സിന്റെ കൈയ്യിലെ മനോഹരമായ ടാറ്റുവിലായിരുന്നു. ബോളിവുഡ് താരസുന്ദരി മൗനി റോയിയും ഉരുവർക്കും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് അലക്സ് ഈ ടാറ്റു തന്റെ കൈയ്യിൽ പതിപ്പിച്ചത്.

Advertisment

ബോളിവുഡ് താരം ടൈഗർ ഷ്റോഫുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ച ശേഷമാണ് അലക്സാണ്ടറുമായി ദിഷ പ്രണയത്തിലാകുന്നതെന്നാണ് റൂമർ. എന്നാൽ പ്രണയം സ്ഥിരീകരിക്കാൻ ഇതേവരെ താരം തയ്യാറായിട്ടില്ല.

2015ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ദിഷ സിനിമാ മേഖലയിലെത്തുന്നത്. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന 'എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി' എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന് ബോളിവുഡിലും ശ്രദ്ധ നേടിക്കൊടുത്തത്.

2016ൽ ടൈഗർ ഷ്റോഫിനൊപ്പം ബേഫിക്കർ എന്ന മ്യൂസിക് വീഡിയോയിലും പിന്നീട് 'ബാഗി'യിലും താരം അഭിനയിച്ചു.

Read More Entertainment Stories Here

Actress Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: