/indian-express-malayalam/media/media_files/uploads/2020/02/nirmala2.jpg)
Budget 2020 India Highlights: ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ വൻ മാറ്റം വരുത്തിക്കൊണ്ട് എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ്. 5 ലക്ഷം വരെ ആദായനികുതി ഇല്ല. 5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനം. 7.5 മുതൽ 10 വര 15 ശതമാനം. 10 മുതൽ 12.5 വരെ 20 ശതമാനം. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയായാണ് ആദായനികുതി ഘടന പരിഷ്കരിച്ചത്.
എൽഐസിയിലെ സർക്കാരിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികൾ വിൽക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം രണ്ടു ഘട്ടുമായി നൽകും. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപ ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി അനുവദിക്കും. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍ തുറക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ വരും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കും. റെയില്‍വേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Live Blog
Budget 2020 Highlights: കേന്ദ്ര ബജറ്റ് അവതരണം, ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസംഗം, തത്സമയം
സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്കുമേല്‍ ഇരുപത്തിരണ്ടു ശതമാനം നികുതിയും സര്‍ചാര്‍ജും എന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശം സഹകരണ മേഖലയ്ക്ക് ആപത്കരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ വളര്‍ത്തേണ്ട ഘട്ടത്തില്‍ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതിനിര്‍ദേശവുമായി മുന്നോട്ടുപോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റിനെയും സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ച് കേരള ധനമന്ത്രി തോമസ് ഐസക്. മുതലാളിമാർക്ക് ഇന്ത്യയെ വിൽക്കുകയാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് വിമർശിച്ചു. രണ്ട് ലക്ഷം കോടി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കാനാണ് കേന്ദ്ര സർക്കാർ ഇത്തവണ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം ഒരു ലക്ഷം കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻവച്ചിരുന്നെന്നും തോമസ് ഐസക് പറഞ്ഞു. മുതലാളിമാർക്കുവേണ്ടി നികുതി ഇളവ് നൽകുന്നു. എന്നിട്ട് രാജ്യത്ത് മൊത്തം സാമ്പത്തിക പ്രശ്‌നമാണെന്ന് പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ തീരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത് നേരത്തെ പറഞ്ഞ മുതലാളിമാർക്കു തന്നെ. നികുതി ഇളവ് നൽകാതിരുന്നാൽ രാജ്യത്ത് വരുമാനം ഉണ്ടാകും. എന്നാൽ, മുതലാളിമാർക്കുവേണ്ടിയാണ് കേന്ദ്രം എല്ലാം ചെയ്യുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താൽ ഒരു വിദേശനാണ്യ പ്രതിസന്ധി വന്നാൽ അതിൽ ഇടപെടാനുള്ള ശേഷി റിസർവ് ബാങ്കിനുണ്ടോ എന്ന കാര്യം സംശയമാണെന്നും തോമസ് ഐസക് പറഞ്ഞു.
നികുതിദായകർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. സാലറീഡ് ക്ലാസ്സില്‍പെട്ടവര്‍ക്ക് നികുതി നിരക്കിൽ ഗണ്യമായ കുറവാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പുതിയ നികുതി നിരക്കനുസരിച്ച്, പ്രതിവർഷം 5 മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർ ഇപ്പോൾ അവരുടെ വരുമാനത്തിന് നല്‍കി വരുന്ന 20 ശതമാനം നികുതിയില്‍ നിന്നും മാറി 10 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. പ്രതിവർഷം 7.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക്, നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം വെട്ടിക്കുറയ്ക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. അവർക്ക് ഇപ്പോൾ 15 ശതമാനം നികുതി നൽകേണ്ടിവരും. Read More
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കുകളിലെ കിട്ടാക്കടം കുറച്ചുവെന്നും ജിഎസ്ടി ഏറ്റവും ചരിത്രപരമായ പരിഷ്‌കാരമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. Read More
ഇന്ന് രാവിലെ പതിനൊന്നു മണിയ്ക്ക് ആരംഭിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണം ഏതാനും മിനുട്ടികള്‍ക്ക് മുന്‍പ് അവസാനിച്ചു. രണ്ടു മണിക്കൂര്‍, നാല്‍പതു മിനിട്ട് പിന്നിട്ട്, തന്റെ തന്നെ റെക്കോര്‍ഡ് ആയ 2019ലെ രണ്ടു മണിക്കൂര്‍ പതിനേഴു മിനുറ്റ് നീളമുള്ള ബജറ്റ് പ്രസംഗത്തെ പിന്നിലാക്കിയിരിക്കുകയാണ് അവര്‍. Read More
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. 2 മണിക്കൂർ നാൽപ്പത് മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അവസാനത്തെ രണ്ട് പേജ് വായിച്ചില്ല. നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു.
Finance Minister Nirmala Sitharaman has concluded presentation of Union Budget 2020-21. https://t.co/MpZcImgjRa
— ANI (@ANI) February 1, 2020
സെൻസെക്സ് 582.87 പോയിന്റ് ഇടിഞ്ഞ് 40,140.62 എന്ന നിലയിൽ ആയി. കമ്പനികൾക്കും വ്യക്തികൾക്കുമുള്ള ടാക്സ് ഇളവുകളും മാർക്കറ്റുകളെ ഉണർത്തിയില്ല.
Sensex at 40,140.62, down by 582.87 points https://t.co/SCSoE3cKFppic.twitter.com/M1LDnKIRKl
— ANI (@ANI) February 1, 2020
ആധാർ കാർഡ് ഉള്ളവർ പാൻ കാർഡിന് അപേക്ഷിച്ചാൽ ഉടൻ ലഭിക്കും.
Finance Minister Nirmala Sitharaman: Govt to further ease process of allotment of PAN. Govt to launch system for instant allotment of PAN on basis of Aadhaar pic.twitter.com/WbDsLvTueU
— ANI (@ANI) February 1, 2020
ആദായ നികുതിയിൽ ഘടനാ മാറ്റം.
അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി. നേരത്തേ ഇത് 20 ശതമാനമായിരുന്നു.
7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 15 ശതമാനം. നേരത്തേ ഇത് 20 ശതമാനമായിരുന്നു.
10 മുതൽ 12.5 ലക്ഷം വരുമാനമുള്ളവർക്ക് 20 ശതമാനം നികുതി. നേരത്തേ ഇത് 30 ആയിരുന്നു.
12.5 ലക്ഷം മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 25 ശതമാനം നികുതി.
15 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനം നികുതി
FM Nirmala Sitharaman: We propose to bring a personal income tax regime, where income tax rates will be reduced, so now, person earning between Rs 5-7.5 lakhs will be required to pay tax at 10% against current 20%. pic.twitter.com/NTwxGegLt1
— ANI (@ANI) February 1, 2020
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സർക്കാരിന്റെ കയ്യിലുള്ള ഓഹരികൾ ഭാഗികമായി വിറ്റഴിക്കും. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികളും വിറ്റഴിക്കും.
Finance Minister Nirmala Sitharaman: Government proposes to sell a part of its holding in LIC by initial public offer. #BudgetSession2020pic.twitter.com/j8gAKPXNJ8
— ANI (@ANI) February 1, 2020
ജമ്മു കശ്മീരിന്റേയും ലഡാക്കിന്റേയും വികസനത്തിന് പിന്തുണ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ജമ്മു കശ്മീരിന് 2020-21ൽ 30,757 കോടി രൂപയും ലഡാക്കിന് 5,958 കോടി രൂപയും അനുവദിച്ചു.
Finance Minister Nirmala Sitharaman: Government is fully committed to supporting new UTs of J&K and Ladakh; Allocation of Rs 30,757 crores for 2020-21 for Jammu and Kashmir and Rs 5,958 crores for Ladakh pic.twitter.com/5FPENH1XIO
— ANI (@ANI) February 1, 2020
പൊതുമേഖല ബാങ്കുകൾക്ക് 3.50 ലക്ഷം കോടി രൂപ പ്രവർത്തന മൂലധനമായി അനുവദിക്കും. നിരീക്ഷണം ശക്തിപ്പെടുത്തും. നിക്ഷേപകരുടെ ഇൻഷുറൻസ് പരിധി ഒരു ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷത്തിലേക്ക് ഉയർത്തി. ഇനി മുതൽ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപമുള്ളവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
Finance Minister Nirmala Sitharaman: Deposit Insurance and Credit Guarantee Corporation has been permitted to increase deposit insurance coverage to Rs 5 lakh per depositor from Rs 1 lakh https://t.co/sUftk0mn1Wpic.twitter.com/8YFIRaUcWh
— ANI (@ANI) February 1, 2020
2022 ൽ ഇന്ത്യ ജി -20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഇതിനായുള്ള ഒരുക്കങ്ങൾക്ക് 100 കോടി വകയിരുത്തി
Finance Minister Nirmala Sitharaman: India will host G-20 presidency in the year 2022; Rs 100 crores allocated for preparation
— ANI (@ANI) February 1, 2020
വലിയ നഗരങ്ങളിൽ ശുദ്ധവായു ആശങ്കാജനകമാണ്. ശുദ്ധവായു ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശം. ഇതിനായി 4,400 കോടി രൂപ വകയിരുത്തി.
Finance Minister Nirmala Sitharaman: Clean air is a matter of concern in large cities, propose to encourage states to formulate and implement plans to ensure clean air. Allocation for this purpose is Rs 4,400 crores. #BudgetSession2020pic.twitter.com/L1rPxMB9DW
— ANI (@ANI) February 1, 2020
സാംസ്കാരിക വകുപ്പിന് 31,50 കോടിയും വിനോദ സഞ്ചാര മേഖലയ്ക്ക് 2500 കോടി രൂപയും വകയിരുത്തി.
FM Nirmala Sitharaman: I propose to provide Rs 2500 crores for promotion of tourism in the year 2020-21 https://t.co/szz4E4BgcO
— ANI (@ANI) February 1, 2020
പട്ടിക ജാതി പിന്നോക്ക വിഭാഗക്കാരുടെ ജീവിത നിലവാരമുയർത്താൻ 85,000 കോടി രൂപ വകയിരുത്തി. ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 53,700 കോടി രൂപയും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു
FM: 85,000 crore rupees for Scheduled Castes and Other Backward Classes in 2020-21; 53,700 crore rupees for Scheduled Tribes. #BudgetSession2020https://t.co/aQnZdFbzdO
— ANI (@ANI) February 1, 2020
ഭാരത് നെറ്റിന് ആറായിരം കോടി വകയിരുത്തി. ഒരു ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ. രാജ്യത്ത് സ്വകാര്യ ഡാറ്റാ സെന്‍റര്‍ പാര്‍ക്കുകള്‍ക്ക് അനുവാദം നല്‍കും. ക്വാണ്ടം ടെക്നോളജിക്ക് ഫണ്ട് വകയിരുത്തി. നാഷണല്‍ മിഷന്‍ ഫോര്‍ ക്വാണ്ടം ടെക്നോളജിക്കായി 8000 കോടി. പ്രദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കും .
മോദി സർക്കാർ നടപ്പിലാക്കിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതി വൻ വിജയകരമാണെന്നും വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചെന്നും നിർമല സീതാരാമൻ പറഞ്ഞു.
Finance Minister Nirmala Sitharaman: 'Beti bachao, beti padhao' has yielded tremendous results, gross enrolment ratio of girls across all levels of education now higher than boys. #Budget2020pic.twitter.com/xOFmeeq6Gx
— ANI (@ANI) February 1, 2020
സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകൾ. 18,600 കോടി രൂപ ബെംഗളൂരു റെയിൽ പ്രൊജക്ടിനായി വകയിരുത്തി. കൂടുതൽ തേജസ് ട്രെയിനുകൾ. റെയില്‍വേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 148 കി.മീ നീളുന്ന ബെംഗളൂരു സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്രസഹകരിക്കും.
എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ഓൺലൈൻ വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കും. 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തുമെന്ന് ഉറപ്പാക്കാൻ, ഡിഗ്രി തലത്തിലുള്ള സമ്പൂർണ്ണ ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ. വിദേശ വിദ്യാർത്ഥികളെ ബെഞ്ച്മാർക്ക് ചെയ്യുന്നതിനായി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ ഇൻസാറ്റ് പരീക്ഷ നടത്തും.
FM Nirmala Sitharaman: A degree-level full-fledged online education programme to be offered by institutes in top 100 in National Institutional Ranking Framework. #Budget2020https://t.co/x3pNUBuOuF
— ANI (@ANI) February 1, 2020
വിദ്യാഭ്യാസ മേഖലയെ നവീകരിക്കും. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കും. എഞ്ചിനീയറിങ് ബിരുദ ധാരികൾക്ക് പഞ്ചായത്തുകളിൽ ഇന്റേൺഷിപ്പ്.
FM Nirmala Sitharaman: Centre to announce new education policy soon #BudgetSession2020pic.twitter.com/VxtJpTPqQ5
— ANI (@ANI) February 1, 2020
മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും വിലകുറച്ച് നൽകാനായി 2024ഓടെ എല്ലാ ജില്ലകളിലും ജന ഔഷധി കേന്ദ്രങ്ങള്‍. മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും. ക്ഷയരോഗം 2025 ഓടെ നിർമ്മാർജ്ജനം ചെയ്യും. ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി 112 ജില്ലകളിൽ എം പാനൽഡ് ആശുപത്രികൾ
കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതികള്‍. ഹോർട്ടി കൾച്ചർ മേഖലയിൽ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കും. നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും. പുതിയ സംഭരണശാലകൾ തുറക്കും. വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും. ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും . കാർഷികോത്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിനും പദ്ധതി
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തരിശുനിലമുള്ള കർഷകർക്ക് സൗരോർജ്ജ യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയും, അതിലൂടെ അവർക്ക് ഉപജീവനമാർഗം ലഭിക്കും. കാർഷിക ഉത്പന്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ റഫ്രിജറേറ്റർ ട്രെയിൻ
പുതിയ ബജറ്റിലെ ആദ്യ ബജറ്റിന് നിർമല സീതാരാമനെ സ്പീക്കർ അഭിനന്ദിച്ചു. ബജറ്റ് അവതരണം തുടങ്ങി.
#WATCH Live: FM Nirmala Sitharaman presents Union Budget 2020-21 (source: LS TV) https://t.co/5D2tasLNgN
— ANI (@ANI) February 1, 2020
പൊതുബജറ്റ് 2020 അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും പാർലമെന്റിൽ എത്തി. കേന്ദ്ര മന്ത്രിസഭാ യോഗം അൽപ്പസമയത്തിനകം ആരംഭിക്കും.
#WATCH Delhi: Finance Minister Nirmala Sitharaman and MoS Finance Anurag Thakur arrive at the Parliament, to attend Cabinet meeting; Presentation of Union Budget 2020-21 at 11 am pic.twitter.com/J217IqrVUr
— ANI (@ANI) February 1, 2020
നികുതി ഇളവ് നൽകുന്നതിലൂടെ സാലറീഡ് ക്ലാസിനും ഗ്രാമീണ ജനതയ്ക്കും ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ്. കഴിഞ്ഞ തവണത്തെ ബജറ്റ് കർഷകർക്ക് ദുരിതം നൽകുകയും വരുമാനം കുറയുകയും നിക്ഷേപം ഇടിയുകയും ജിഡിപി മൂക്കുകുത്തുകയും ചെയ്തതായി കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.
ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശിച്ചു.
As per tradition, Finance Minister @nsitharaman calls on President Kovind at Rashtrapati Bhavan before presenting the Union Budget. pic.twitter.com/JLEbSxNhAe
— President of India (@rashtrapatibhvn) February 1, 2020
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ത്യയിൽ നിന്നൊട്ടാകെ സർക്കാരിന് നിർദേശങ്ങൾ ലഭിച്ചതായി സഹമന്ത്രി അനുരാഗ് താക്കൂർ. എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം എന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തെ (2020-21) കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി നിര്‍മ്മല സീതാരാമനു മുന്നില്‍ പ്രശ്നങ്ങള്‍ ഏറെയാണ്. അതിവേഗം തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെയാണ് രാജ്യം നേരിടുന്നത് എന്നതാണ് അതില്‍ പ്രധാനം. ബജറ്റ് അവതരണത്തിന്റെ തലേന്ന്, ഇന്നലെ, വെള്ളിയാഴ്ചയാണ് സർക്കാർ 2018-19 ലെ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചത്. നടപ്പുവർഷത്തെ വളർച്ചാ നിരക്ക് ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. Read More
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ യാഥാര്‍ഥ്യത്തിലേക്ക് എത്താനായി സമ്പദ് വ്യവസ്ഥയുടെ എല്ലാ തലത്തിലും പ്രവര്‍ത്തിക്കുകയും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയുമാണ്. ലോകം വെല്ലുവിളി നേരിടുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമായി തുടരുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. പ്രാദേശികവും തദ്ദേശീയവുമായ ഉല്‍പ്പന്നങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ എല്ലാ നേതാക്കളോടും ജനങ്ങളോടും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിൽ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി അഭ്യര്‍ഥിച്ചു. Read More
അടുത്ത സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചയിൽ വർധനയുണ്ടാകുമെന്ന് സാമ്പത്തിക സർവേ. ആറു മുതൽ 6.5 ശതമാനം വരെ സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന വർഷം വെല്ലുവിളികൾ നേരിടുമെന്നും പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ വച്ച സാമ്പത്തിക സർവേയിൽ പറയുന്നു. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണു സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്. Read More
കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ 2019-2020 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. പൊതുബജറ്റ് അവതരണത്തിനു മുന്നോടിയായി സർവേ റിപ്പോർട്ട് പാർലമെന്റിൽ വച്ചു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെയും നിർമലാ സീതാരാമന്റെയും രണ്ടാമത്തെ ബജറ്റാണ് വരുന്നത്. Read More
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. സാധാരണയായി പാർലമെന്റിലാണ് ബജറ്റ് അവതരണം നടക്കുക. നിർമല സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. 2019 ജൂലായ് അഞ്ചിനാണ് നിർമല സീതാരാമൻ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. Read More
Union Finance Minister Nirmala Sitharaman will present the Union budget 2020-21 in the Parliament today. (File Pic) pic.twitter.com/s6jXX3zuqS
— ANI (@ANI) February 1, 2020
/indian-express-malayalam/media/media_files/uploads/2020/01/budget.jpg)
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, 2019-20 ലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലായ സാഹചര്യത്തിലാണ് ഈ വർഷത്തെ ബജറ്റ് അവതരണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കാർഷിക മേഖലയെ ഏകോപിപ്പിക്കുന്ന നയങ്ങൾ എന്നിവയാണ് വരാനിരിക്കുന്ന ബജറ്റിൽ ഊന്നൽ നൽകണമെന്ന് വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നത്. ബജറ്റ് അവരണത്തിന് മുന്നോടിയായാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്.
വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തുമെന്ന് ഉറപ്പാക്കാൻ, ഡിഗ്രി തലത്തിലുള്ള സമ്പൂർണ ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) സർക്കാരിന്റെ രണ്ടാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടര്‍ച്ചയായി രണ്ടാം തവണ ഭരണത്തില്‍ എത്തിയ എൻഡിഎ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്നത്. സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനും 2025ഓടെ 5 ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനുമുള്ള കേന്ദ്ര പദ്ധതികളുടെ രൂപരേഖയാണ് ഇന്നത്തെ ബജറ്റ് അവതരണത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights