Income tax slabs 2020-21: നികുതിദായകർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. സാലറീഡ്‌ ക്ലാസ്സില്‍പെട്ടവര്‍ക്ക് നികുതി നിരക്കിൽ ഗണ്യമായ കുറവാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

പുതിയ നികുതി നിരക്കനുസരിച്ച്, പ്രതിവർഷം 5 മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർ ഇപ്പോൾ അവരുടെ വരുമാനത്തിന് നല്‍കി വരുന്ന 20 ശതമാനം നികുതിയില്‍ നിന്നും മാറി 10 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. പ്രതിവർഷം 7.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക്, നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം വെട്ടിക്കുറയ്ക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. അവർക്ക് ഇപ്പോൾ 15 ശതമാനം നികുതി നൽകേണ്ടിവരും.

പ്രതിവർഷം 10 ലക്ഷം മുതൽ 12.5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർ ഇപ്പോൾ 20 ശതമാനം നികുതി നൽകേണ്ടി വരുമെന്ന് നിര്‍മ്മല സീതാരാമൻ അറിയിച്ചു. നേരത്തെ ഇത് 30 ശതമാനമായിരുന്നു. പ്രതിവർഷം 12.5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനം നിരക്കിൽ നികുതി അടയ്ക്കേണ്ടി വരും. പുതിയ നികുതി വ്യവസ്ഥ പ്രകാരം, പ്രതിവർഷം 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ശമ്പളത്തിന് 30 ശതമാനം നികുതി ഈടാക്കും.

ചില ഇളവുകളും കിഴിവുകളും ഉപേക്ഷിക്കുന്ന വ്യക്തികൾക്ക് മാത്രമേ പുതിയ നിരക്കുകൾ ബാധകമാകൂ.

New income tax rates for assessment year 2021-22 

#1. New income tax rate: 10% tax for income between Rs 5 and Rs 7.5 lakh

#2. New income tax rate: 15% tax for income between 7.5 lakh and 10 lakh

#3. New income tax rate: 20% tax for income between 10 lakh and 12.5 lakh

#4. New income tax rate: 25% tax for income between 12.5 lakh and 15 lakh

#5. New income tax rate: 30% tax for income above 15 lakh

#6. No income tax for those with taxable income below Rs 5 lakh

Read in English: Income tax slabs 2020-21: Here are the new tax rates

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook