അടുത്ത സാമ്പത്തിക വർഷത്തെ (2020-21) കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി നിര്‍മ്മല സീതാരാമനു മുന്നില്‍ പ്രശ്നങ്ങള്‍ ഏറെയാണ്. അതിവേഗം തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെയാണ് രാജ്യം നേരിടുന്നത് എന്നതാണ് അതില്‍ പ്രധാനം. ബജറ്റ് അവതരണത്തിന്റെ തലേന്ന്, ഇന്നലെ, വെള്ളിയാഴ്ചയാണ് സർക്കാർ 2018-19 ലെ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചത്. നടപ്പുവർഷത്തെ വളർച്ചാ നിരക്ക് ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വളർച്ചയെ ബാധിച്ചിരിക്കുന്ന മാന്ദ്യം മൂർച്ചയുള്ളത് മാത്രമല്ല വ്യാപകവുമാണ് – കാർഷികം മുതൽ ഉൽപ്പാദനം, വിവിധ തരം സേവനങ്ങൾ വരെയുള്ള മിക്കവാറും എല്ലാ മേഖലകളും സാമ്പത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യത്തില്‍പ്പെട്ടിരിക്കുകയാണ്.
Read Here: Budget 2020 LIVE updates: കേന്ദ്ര ബജറ്റ് ഇന്ന്, ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ?
Union Budget 2020: കേന്ദ്ര ബജറ്റ് 2020: അഞ്ചു നിര്‍ണ്ണായക ഘടകങ്ങള്‍
1. Nominal GDP growth: നോമിനല്‍ ജി ഡി പി വളര്‍ച്ച
ഒരു ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഖ്യയാണിത്, മറ്റെല്ലാ സംഖ്യകളുടേയും അടിസ്ഥാനമാകുന്ന ഒന്ന്. ‘ബജറ്റ് ഒറ്റനോട്ടത്തിൽ’ എന്ന് വിളിക്കപ്പെടുന്ന ഒന്ന്. 2019 ജൂലൈയിൽ അവതരിപ്പിച്ച അവസാന ബജറ്റിൽ, 2019-20ൽ നാമമാത്ര ജിഡിപി 12% വളർച്ച നേടുമെന്ന് സർക്കാർ പ്രതീക്ഷിക്കുകയുണ്ടായി. എന്നാല്‍ യഥാർത്ഥത്തില്‍ അത് 7.5% അല്ലെങ്കിൽ അതിലും കുറവാണ്. ഈ ഇടിവ് 2019-20 ലെ യഥാർത്ഥ ജിഡിപിയെ പൂർണ്ണമായും മാറ്റുന്ന ഒന്നാണ്.
നോമിനല്‍ ജിഡിപിയിൽ നിന്നും വാർഷിക പണപ്പെരുപ്പം (വർഷത്തിൽ ഏകദേശം 4%) കുറച്ച ശേഷമാണ് യഥാർത്ഥ ജിഡിപി ലഭിക്കുന്നത്. അതിനാൽ ചോദ്യം ഇതാണ്: സാമ്പത്തിക വർഷം 20-21ലേക്ക് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന നോമിനല്‍ ജിഡിപി എന്താണ്? അത് 7.5% യില്‍ കൂടുതലായിരിക്കണം, പക്ഷേ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും വേറിട്ട് നില്‍ക്കുകയുമരുത്.
ഇത് കൂടാതെ ധന, വരുമാന കമ്മി, ആദായ നികുതി ഇളവ്, ഓഹരി വിറ്റഴിക്കൽ ലക്ഷ്യങ്ങൾ എന്നിവയും ഈ കേന്ദ്ര ബജറ്റില്‍ നിര്‍ണ്ണായക ഘടകങ്ങള്‍ ആയി വരും.
Read in Indian Express: Explained: Five things to watch out for in Budget 2020