ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. സാധാരണയായി പാർലമെന്റിലാണ് ബജറ്റ് അവതരണം നടക്കുക. നിർമല സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. 2019 ജൂലായ് അഞ്ചിനാണ് നിർമല സീതാരാമൻ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.

Read Here: Budget 2020 LIVE updates: കേന്ദ്ര ബജറ്റ് അൽപ്പ സമയത്തിനകം; ധനമന്ത്രി പാർലമെന്റിലേക്ക്

രാജ്യം സാമ്പത്തിക മാന്ദ്യത്തിനരികെ നിൽക്കുമ്പോഴാണ് ഇത്തവണത്തെ ബജറ്റ് അവതരണം. അതിനാൽ തന്നെ നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിന് ഏറെ പ്രത്യേകതകളുണ്ട്. രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും ബജറ്റ് അവതരണം തൽസമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ എക്‌സ്‌പ്രസ് ഓൺലെെനിൽ ബജറ്റ് വാർത്തകൾ തൽസമയം അറിയാം. കേന്ദ്ര ബജറ്റിലെ വിവരങ്ങൾ പിഡിഎഫ് വഴി ലഭ്യമാണ്. പിഡിഎഫ് ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

Read Here: Union Budget 2020: കേന്ദ്ര ബജറ്റ് 2020: അഞ്ചു നിര്‍ണ്ണായക ഘടകങ്ങള്‍

അതേസമയം, രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ 2019-2020 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഓരോ വർഷവും പൊതുബജറ്റ് അവതരണത്തിനു ഒരു ദിവസം മുൻപാണ് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (CEA) സാമ്പത്തിക സർവേ അവതരിപ്പിക്കുക. ഈ വർഷം ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനായതിനാൽ അതിനാൽ തന്നെ ജനുവരി 31ന് സാമ്പത്തിക സർവേ അവതരിപ്പിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ രണ്ടാമത്തെ സാമ്പത്തിക അവതരണം കൂടിയാണിത്. കേന്ദ്ര ബജറ്റ് അവതരണത്തിന്റെ സാമ്യമുണ്ടെങ്കിലും സാമ്പത്തിക സർവേ കൃത്യമായി ബജറ്റ് നിർദേശങ്ങളുടെ പ്രവചനമല്ല. എന്നിട്ടും, ഇത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, കാരണം ഇത് ആധികാരികവും സമഗ്രവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നിലവിലെ അവസ്ഥയുടെ ഔദ്യോഗികവുമായ സംഗ്രഹം നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook