നടൻ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' പ്രഖ്യപിച്ചപ്പോൾ മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രം എന്നതരത്തിലും വാർത്തക പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകർ ആകാഷയോടെ കാത്തിരുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. “വിസിൽ പോഡു” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.
വിജയ്ക്കൊപ്പം, പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവർ നൃത്തം ചെയ്യുന്നതാണ് വീഡിയോ. രാജു സുന്ദരം കൊറിയോഗ്രാഫി ചെയ്തിരിക്കുന്ന ഗാനത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയാണ്. തമിഴ് പുതുവർഷത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് ഗാനം പുറത്തിറക്കിയത്. പാർട്ടി മൂഡിലുള്ള ഗാനം ചിത്രത്തിനായുള്ള കാത്തിരിപ്പ് വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നാണ്.
ഹോളിവുഡ് ചിത്രമായ ലൂപ്പറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നതെന്നും, ഗോട്ടിൽ വിജയ് ഇരട്ട വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഒരു ടൈം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
റഷ്യയിലാണ് ചിത്രത്തിന്റെ 80 ശതമാനത്തിലധികം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ലൈല, ജയറാം, മോഹൻ, വൈഭവ്, പ്രേംഗി അമരൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഗോട്ട് റിലീസ് ചെയ്യും.
Read More Entertainment Stories Here
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
- വിഷു ആശംസകളുമായി പ്രിയതാരങ്ങൾ
- ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് കോടതി
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.