ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'തങ്കലാൻ.' പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം, ഹിസ്റ്ററി ആക്ഷൻ ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗോത്ര നേതാവിൻ്റെ വേഷത്തിൽ വിക്രം എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഗെറ്റപ്പുകൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന വിക്രം തങ്കലാനായി നടത്തിയ ബോഡി ട്രാൻസ്ഫർമേഷൻ ഏറെ ശ്രദ്ധനേടിയിരുന്നു. കോലാർ സ്വർണ്ണ ഖനികളുടെ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന തങ്കലാൻ, ഖനനം മൂലം ദുരിതമനുഭവിക്കുന്ന തദ്ദേശീയ ഗോത്രങ്ങളുടെ പ്രശ്നങ്ങളും പോരാട്ടങ്ങളുമാണ് വെള്ളിത്തിരയിലെത്തിക്കുന്നത്.
പ്രേക്ഷകരെ ആകാഷയുടെ മുൾമുനയിലെത്തിക്കുന്ന അവിസ്മരണീയ രംഗങ്ങളാണ് ട്രെയിലർ പങ്കുവയ്ക്കുന്നത്. സംവിധാനം അഭിനയം സംഗീതം തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തുന്നതാണ് ട്രെയിലർ. ചിത്രം അവാർഡുകൾ വാരിക്കൂട്ടുമെന്നാണ് പ്രേക്ഷകർ ട്രെയിലറിൽ കമന്റ് പങ്കുവയ്ക്കുന്നത്.
മാളവിക മോഹനൻ, പശുപതി, പാർവതി തിരുവോത്ത്, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ മാസം റിലീസു തീരുമാനിച്ചിരുന്ന ചിത്രം, തിരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു.
സ്റ്റുഡിയോ ഗ്രീനും നിലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പാ രഞ്ജിത്ത്, തമിഴ് പ്രഭ, അഴകിയ പെരിയവാണൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ കിഷോർ കുമാറാണ് ഛായാഗ്രഹണം. ആർ.കെ. സെൽവയാണ് എഡിറ്റിങ്.
Read More Entertainment Stories
- വരൻ മിസ്സിംഗാണ് ഗയ്സ്, കണ്ടുപിടിക്കാൻ സഹായിക്കാമോ: മണവാട്ടി ലുക്കിൽ ഹൻസിക
- അച്ഛന്റെ അടുത്ത സിനിമ മോഹൻലാലിനൊപ്പം, സന്തോഷ വാർത്ത പങ്കിട്ട് അനൂപ് സത്യൻ
- ബോൾഡ് ലുക്കിൽ ചടുലമായ നൃത്തച്ചുവടുകളുമായി താരപുത്രി
- ഞങ്ങൾ ആരുടെ വയറ്റിലാണ് ജനിച്ചത്? മക്കൾ അമ്മയെ അന്വേഷിച്ചു തുടങ്ങിയെന്ന് കരൺ
- Thalavan OTT: തലവൻ ഒടിടിയിലേക്ക്
- Maharaja OTT: വിജയ് സേതുപതിയുടെ 'മഹാരാജ' ഒടിടിയിലേക്ക്
- തെലുങ്കിലും ദുൽഖറിന് വലിയ കൈയ്യടി, ഡീക്യു പാൻ ഇന്ത്യൻ സ്റ്റാറാണ്: അന്ന ബെൻ
- കമ്പനിക്കാരുടെ കണക്കിനെ തോൽപ്പിക്കുന്ന ശരീരമാണ് എൻ്റേത്: ഇന്ദ്രൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.