scorecardresearch

'എട മോനെ,' ഇത് വേറെ ലെവൽ; ഞെട്ടിച്ച് വിക്രത്തിന്റെ തങ്കലാൻ ഗ്ലിംപ്സ്

ഗംഭീര മോക്കോവറാണ് ചിത്രത്തിനായി വിക്രം നടത്തിയിരിക്കുന്നത്

ഗംഭീര മോക്കോവറാണ് ചിത്രത്തിനായി വിക്രം നടത്തിയിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update

Advertisment

നടൻ ചിയാൻ വിക്രത്തിന്റെ 58-ാം ജന്മദിനമായ ഏപ്രിൽ 17-ന് താരത്തിനായുള്ള ട്രീബ്യൂട് വീഡിയോ പുറത്തിറക്കി അണിയറ പ്രവർത്തകർ. 'തങ്കലാൻ' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ ഗംഭീര മോക്കോവറിലാണ് വിക്രം എത്തുന്നത്.  

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന, ഹിസ്റ്ററി ആക്ഷൻ ഡ്രാമയാണ് തങ്കലാൻ. ഗോത്ര നേതാവിൻ്റെ വേഷത്തിൽ ചിത്രത്തിൽ വിക്രം എത്തുന്നത്. ചിത്രത്തിനായി വിക്രം നടത്തിയ ബോഡി ട്രാൻസ്ഫർമേഷൻ ശ്രദ്ധനേടിയിരുന്നു. ഓരോ ഫ്രെയിമിലും ലൊക്കേഷൻ്റെ പൊള്ളുന്ന ചൂട് അനുഭവപ്പെടുന്ന തരത്തിലുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

സിനിമയുടെ വിവിധ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണദൃശ്യം വീഡിയോയിൽ കാണാം. കോലാർ സ്വർണ്ണ ഖനികളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന തങ്കലാൻ, ഖനനം മൂലം ദുരിതമനുഭവിക്കുന്ന തദ്ദേശീയ ഗോത്രങ്ങളുടെ പ്രശ്നങ്ങളും പോരാട്ടങ്ങളുമാണ് വെള്ളിത്തിരയിലെത്തിക്കുന്നത്.

Advertisment

മാളവിക മോഹനൻ, പശുപതി, പാർവതി തിരുവോത്ത്, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ മാസം റിലീസു തീരുമാനിച്ചിരുന്ന ചിത്രം, തിരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. 

സ്റ്റുഡിയോ ഗ്രീനും നിലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പാ രഞ്ജിത്ത്, തമിഴ് പ്രഭ, അഴകിയ പെരിയവാണൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ കിഷോർ കുമാറാണ് ഛായാഗ്രഹണം. ആർ.കെ. സെൽവയാണ് എഡിറ്റിങ്. . 

Read More Entertainment Stories Here

Pa Ranjith Vikram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: