ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ട്രെയിലർ പുറത്തിറക്കി. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 23ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ 1.58 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.
ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി. സത്യൻ ആണ്. ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് പ്രദീപ് നായർ ആണ്. എഡിറ്റർ സോബിൻ കെ. സോമൻ, സംഗീതം, പശ്ചാത്തല സംഗീതം പി.എസ് ജയഹരി എന്നിവർ കൈകാര്യം ചെയ്യുന്നു.
Read More
- ചോര വീണതുകൊണ്ട് പാട്ട് ഹിറ്റാവുമെന്ന് അവർ പറഞ്ഞു: സംവൃത സുനിൽ
- ഇണക്കുരുവികളായി മമ്മൂട്ടിയും സുൽഫത്തും; ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയകഥയെന്ന് ദുൽഖർ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.