scorecardresearch

​"ഐ ആം നോട്ട് ബാഡ്, ഐ ആം റിച്ച്;" ഒന്നൊന്നര തിരിച്ചുവരവിനൊരുങ്ങി ദുൽഖർ; 'ലക്കി ഭാസ്കർ' ട്രെയ്‌ലർ

ഒരു വർഷത്തെ ഇടവേളക്ക് ശേഷം ദുൽഖർ നായകനാകുന്ന ചിത്രമാണ് 'ലക്കി ഭാസ്കർ'

ഒരു വർഷത്തെ ഇടവേളക്ക് ശേഷം ദുൽഖർ നായകനാകുന്ന ചിത്രമാണ് 'ലക്കി ഭാസ്കർ'

author-image
Entertainment Desk
New Update

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡിക്യു വീണ്ടും നായകനായി വെള്ളിത്തിരയിലെത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ദീപാവലി റിലീസായെത്തുന്ന ലക്കി ഭാസ്കറിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Advertisment

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ആഗോള തലത്തിൽ വമ്പൻ റിലീസിനാണ് തയ്യാറെടുക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യംവച്ചാണ് ചിത്രം എത്തുന്നത്. 

1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. ധനുഷ് നായകനായ 'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. മീനാക്ഷി ചൗധരി നായികായായെത്തുന്ന ചിത്രത്തിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് ഇൾപ്പെടെയുള്ള താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ജി.വി പ്രകാശ് കുമാർ സംഗീതം നിർഹിച്ചിരിക്കുന്ന ചിത്രത്തിനായി  നിമിഷ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിങ്. സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം.

Read More

Advertisment
Trailer Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: