Bromance Trailer
Bromance Trailer: റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് അരുൺ ഡി ജോസിൻ്റെ 'ബ്രോമാൻസ്' ട്രെയിലർ. അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ തുടങ്ങിയവർ ആണ് പ്രധാന താരങ്ങൾ.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്.
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്കു ശേഷം അരുൺ സംവിധാനം ചെയ്യുന്ന ഒരു കംപ്ലീറ്റ് കോമഡി ഫാമിലി ചിത്രമായിരിക്കും ഇതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. 2 മിനിറ്റ് 27 സെക്കൻഡ് ദൈർഘ്യമാണ് അതിനുള്ളത്. മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെ ട്രെയിലറിൽ കാണാം.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സംഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ചമൻ ചാക്കോ, ക്യാമറ അഖിൽ ജോർജ്, ആർട്ട് നിമേഷ് എം താനൂർ, മേക്കപ്പ് റോണേക്സ് സേവ്യർ, കോസ്‌റ്റ്യും മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ യെല്ലോ ടൂത്.
സെൻട്രൽ പിക്ചർസാണ് ചിത്രത്തിൻ്റെ വിതരണം, പി.ആർ.ഓ റിൻസി മുംതാസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ്.
Read More
- എൻ ഇനിയ പൊൻ നിലാവിൻ്റെ പകർപ്പവകാശം: കേസിൽ ഇളയരാജയ്ക്ക് തിരിച്ചടി
- ആ സംഭവം ഒരു ട്രോമയായിരുന്നു: സിജു വിൽസൺ
- ഒരുപാട് ഡാർക്ക് സീക്രട്ടുമായി നാരായണീൻ്റെ മൂന്നാണ്മക്കൾ തിയേറ്ററിലേയ്ക്ക്
- New OTT Releases: ഈ മാസം ഒടിടിയിൽ കാണാം കാത്തിരുന്ന ചിത്രങ്ങൾ
- മനുഷ്യരുടെ സെക്ഷ്വാലിറ്റി പ്രശ്നങ്ങൾ കോമഡിയ്ക്കുള്ള കണ്ടന്റല്ല; അപക്വമായ സമീപനവുമായി 'ഒരു ജാതിജാതകം', റിവ്യൂ- Oru Jaathi Jaathakam Review
- ഇരുണ്ട നിറമായിരുന്ന ദീപികയും കജോളും ഇപ്പോള് വെളുത്തു; അത്തരം നായികമാർ ഇപ്പോഴില്ലെന്ന് കങ്കണ റണാവത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.