/indian-express-malayalam/media/media_files/2025/02/01/dx2EuBadmXwajaYWzkp2.jpg)
പ്രതാപ് പോത്തൻ നായകനായ സിനിമയാണ് 'മൂടു പനി'
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ പ്രതാപ് പോത്തൻ്റെ വളരെ പ്രശസ്തമായ സിനിമയാണ് 'മൂടുപനി'. ചിത്രത്തിലെ 'എൻ ഇനിയ പൊൻ നിലാവേ' എന്ന ഗാനം ഇപ്പോഴും ആരാധക മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പ്രതാപും ശോഭയുമായിരുന്നു ഗാനരംഗത്തില്‍ അഭിനയിച്ചത്. ഇളയരാജ സംഗീതം നൽകിയ ഗാനം യേശുദാസാണ് പാടിയത്. തമിഴകത്തെ എവർഗ്രീൻ ഹിറ്റ് ആയ ഗാനമാണ് ഇത്. സംഗീത പ്രേമികൾ ഇന്നും ഏറ്റുപാടുന്ന പാട്ടിന് ഇപ്പോഴും ഒരു ഫ്രഷ് ഫീലുണ്ട്. ഒരുപാട് സിനിമകളിൽ ഈ ഗാനം റീമിക്സ് ചെയ്തിട്ടുമുണ്ട്. സൂര്യയും സമീറ റെഡ്ഢിയും സിമ്രാനും ഒക്കെ അഭിനയിച്ച് ഹിറ്റായ വാരണം ആയിരം എന്ന സിനിമയിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.
ഈ പാട്ടിൻ്റെ പകർപ്പവകാശം സംബന്ധിച്ച കേസിൽ ഇളയരാജയ്ക്ക് തിരിച്ചടി. ദില്ലി ഹൈക്കോടതിയില്‍ സരിഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി. പ്രസ്തുത ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു.
റിലീസിന് ഒരുങ്ങിയിരിക്കുന്ന 'അഗത്തിയാ' എന്ന തമിഴ് ചിത്രത്തിനുവേണ്ടി സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഈ ഗാനം പുനരാവിഷ്കരിക്കുകയായിരുന്നു. ഇതിനെതിരെയാണ് സരിഗമ കോടതിയെ സമീപിച്ചത്. തങ്ങളുടെ അനുമതി കൂടാതെയാണ് പുതിയ ചിത്രത്തില്‍ പ്രസ്തുത ഗാനം ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടും വിവിധ പ്ലാറ്റ്ഫോമുകളില്‍ 'അഗത്തിയാ'യുടെ നിര്‍മ്മാതാക്കളായ വേല്‍സ് ഇന്‍റര്‍നാഷണല്‍ ഗാനം പ്രചരിപ്പിച്ചുവെന്നും സരിഗമ നല്‍കിയ കേസില്‍ ആരോപിക്കുന്നു.
പ്രസ്തുത ഗാനത്തിന്‍റെ പകര്‍പ്പവകാശം ഗാനത്തിന്‍റെ സംഗീത സംവിധായകനായ ഇളയരാജയില്‍ നിന്ന് തങ്ങള്‍ വാങ്ങിയിരുന്നുവെന്നായിരുന്നു വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ മറുവാദം. എന്നാല്‍ സരിഗമയുടെ ഭാഗത്താണ് ന്യായമെന്നാണ് ദില്ലി ഹൈക്കോടതി കണ്ടെത്തിയത്. ഗാനത്തിന്‍റെ പകര്‍പ്പവകാശം സരിഗമയ്ക്ക് ആണെന്നും അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ഇളയരാജയ്ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. പാ വിജയ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അഗത്തിയാ. ജീവയാണ് അഗത്തിയയിലെ നായകന്‍.
Read More
- ആ സംഭവം ഒരു ട്രോമയായിരുന്നു: സിജു വിൽസൺ
- ഒരുപാട് ഡാർക്ക് സീക്രട്ടുമായി നാരായണീൻ്റെ മൂന്നാണ്മക്കൾ തിയേറ്ററിലേയ്ക്ക്
- New OTT Releases: ഈ മാസം ഒടിടിയിൽ കാണാം കാത്തിരുന്ന ചിത്രങ്ങൾ
- മനുഷ്യരുടെ സെക്ഷ്വാലിറ്റി പ്രശ്നങ്ങൾ കോമഡിയ്ക്കുള്ള കണ്ടന്റല്ല; അപക്വമായ സമീപനവുമായി 'ഒരു ജാതിജാതകം', റിവ്യൂ- Oru Jaathi Jaathakam Review
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.