scorecardresearch

ആ സംഭവം ഒരു ട്രോമയായിരുന്നു: സിജു വിൽസൺ

നിവിൻ പോളിയോടൊപ്പം തന്നെ അഭിനയ രംഗത്തെത്തിയ താരമാണ് സിജു വിൽസൺ

നിവിൻ പോളിയോടൊപ്പം തന്നെ അഭിനയ രംഗത്തെത്തിയ താരമാണ് സിജു വിൽസൺ

author-image
Entertainment Desk
New Update
Nivin Pauly

സിജു വിൽസൺ, നിവിൻ പോളി

 'മലർവാടി ആർട്സ് ക്ലബ്' എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെയാണ് നിവിൻ​ അഭിനയ രംഗത്തെത്തുന്നത്. വിനീത് ശ്രീനിവാസൻ്റെ തന്നെ 'തട്ടത്തിൻ മറയത്തി'ലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. തുടർന്നിങ്ങോട്ട് ഒട്ടനവധി സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായകൻമാർക്കൊപ്പം എത്താൻ നിവിന് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി നിവിൻ പോളിയുടേതായി ഒരു മികച്ച കഥാപാത്രം പ്രേക്ഷകർക്ക് തിയേറ്ററിൽ കാണാൻ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് ലൈഗിംകാരോപണവും നേരിടേണ്ടി വന്നത്. 

Advertisment

നിവിനോടൊപ്പം തന്നെ സിനിമയിലേയ്ക്കെത്തിയ സിജു വിൽസൺ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തോട് തൻ്റെ സുഹൃത്തിനെ കുറിച്ച് പറഞ്ഞത് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. 

നിവിൻ്റെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യത്തിന് അവൻ്റെ നല്ലൊരു എൻ്റർടൈനിങ് പെർഫോൻസ് കാണാൻ കാത്തിരിക്കുകയാണ് ഞാൻ എന്നാണ് വിൽസൺ മറുപടി പറഞ്ഞത്. 

ചില ചിത്രങ്ങൾ നിവിൻ ഏറ്റെടുത്തതായി ഓൺലൈൻ മാധ്യമങ്ങൾ വഴി താൻ അറിയുന്നുണ്ട്യ അതിൻ്റെ തിരക്കുകളിലായിരിക്കാം. നിവിൻ്റെ നല്ലൊരു എൻ്റർടൈനിങ് പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണ് ഞാനും. അത് വൈകാതെ സംഭവിക്കമെന്നും സിജു കൂട്ടിച്ചേർത്തു. 

Advertisment

നിവിനെ നേരിട്ട് കണ്ടിച്ച് കുറച്ചു കാലങ്ങളായി ഫോണിലൂടെ സംസാരിക്കാറുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ട പുറത്തു വന്ന സമയത്ത് അവനു നേരെ ഉണ്ടായ തെറ്റായ പീഡനാരോപണം ഒരു ട്രോമ ആയി തീർന്നെന്നും സിജു പറഞ്ഞു. 

ആ പ്രശ്‌നം പരിഹരിച്ചു. പക്ഷെ ഞാൻ വിളിച്ച സമയത്ത് ഒരു ട്രോമയുണ്ട്. കുറ്റം ചെയ്യാത്തയാളാണ്. പക്ഷെ പത്ത് പേർ ന്യൂസ് കണ്ടാൽ ചിലപ്പോൾ നാല് പേർ വിശ്വസിക്കും. അവർക്ക് പ്രശ്‌നം സോൾവായതൊന്നും അറിയില്ലായിരിക്കും. ആ ട്രോമ കൊണ്ടായിരിക്കും. വ്യാജ ആരോപണമാണെന്ന് മനസിലായതിനാൽ ഈ ഘട്ടം മറികടന്ന് നിവിൻ തിരിച്ച് വരുമെന്നും സിജു വിൽസൺ സാഗ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

''വ്യാജ ആരോപണമാണെങ്കിലും കുറ്റം ചെയ്‌തയാൾ കടന്നു പോകുന്ന എല്ലാ ഘട്ടങ്ങളിലൂടെയും പോകണം. വിശദീകരണം നൽകേണ്ടതുണ്ട്.'' സിജു വിൽസൺ സംസാരിച്ചു.  

'ഡിയർ സ്റ്റുഡന്റ്സ്' ആണ് നിവിൻ്റെ വരാനുള്ള സിനിമകളിലൊന്ന്. നയൻതാരയാണ് നായിക. ഇരുവരും ഒരുമിച്ചെത്തുന്ന രണ്ടാമത്തെ സിനിമയാണിത്. 'മലയാളി ഫ്രം ഇന്ത്യ', 'വർഷങ്ങൾക്ക് ശേഷം' എന്നിവയാണ് നിവിൻ പോളിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നിവിൻ പോളിയുടെ ശക്തമായ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിന് പുറമെ തമിഴകത്തും നടന് നിരവധി ആരാധകരുണ്ട്. 'പ്രേമം' എന്ന സിനിമയിലൂടെയാണ് നിവിൻ തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്.

Read More

Nivin Pauly Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: