പ്രഭാസിനെ നായകനാക്കി സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കിയ ദൃശ്യവിസ്മയമാണ് 'ബാഹുബലി.' രണ്ടു ഭാഗങ്ങളായെത്തിയ ചിത്രം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളായി. ഇപ്പോഴിതാ ബാഹുബലി ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള ആനിമേറ്റഡ് സീരീസ് പുറത്തിറക്കുകയാണ് രാജമൗലി.
സീരീസിന്റെ ടൈറ്റിൻ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ, 'ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്' എന്നു പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലർ റിലീസു ചെയ്തിരിക്കുകയാണ് നിർമ്മാതാക്കൾ. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുക. മെയ് 17 മുതലാണ് സ്ട്രീമിങ് ആരംഭിക്കുക.
ബാഹുബലിയുടെ ലോകം വിശാലമാണെന്നു, ഫിലിം ഫ്രാഞ്ചൈസി അതിനുള്ള മികച്ച ആമുഖമായിരുന്നെന്നും, പര്യവേക്ഷണം ചെയ്യാൻ ഇനിയും വളരെയധികം കാര്യങ്ങൾ ഉണ്ടെന്നും രാജമൈലി പറഞ്ഞു.
സാങ്കൽപ്പിക രാജ്യമായ മഹിഷ്മതിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. ബാഹുബലി ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയം, തെലുങ്ക് സിനിമ മോഖലയ്ക്ക് ദേശീയതലത്തിലും ആഗോളതലത്തിലും പ്രശംസി നേടിക്കൊടുത്തു. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
2015-ലാണ് ബാഹുബലി: ദി ബിഗിനിങ് തിയേറ്ററുകളിലെത്തുന്നത്. രണ്ടു വർഷത്തിനു ശേഷം 2017ലായിരുന്നു രണ്ടാം ഭാഗമായ ബാഹുബലി 2: ദി കൺക്ലൂഷൻ റിലീസായത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്ത രണ്ട് ചിത്രങ്ങളും ലോകമെമ്പാടും 1000 കോടിയിലധികം രൂപയോളം കളക്ടു ചെയ്തിരുന്നു. രമ്യാ കൃഷ്ണൻ, സത്യരാജ്, നാസർ തുടങ്ങിയ താരങ്ങളും ബാഹുബലി ചിത്രങ്ങളിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Read More Entertainment Stories Here
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- 'മോനോൻ' ജാതിപ്പേരല്ല, ഞാനിട്ടത്; അച്ഛന് ജാതിപ്പേര് ഇഷ്ടമല്ല: നിത്യ മേനോൻ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
- വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മെഗാസ്റ്റാർ; ഇങ്ങേരു മമ്മൂട്ടി അല്ല, ഫയർ ആണ്
- കൊച്ചു കരഞ്ഞപ്പോൾ ആദ്യം വാഷ് ബേസിനിൽ ഇറക്കി, പിന്നെ ഫ്രിഡ്ജിൽ കേറ്റി: ഈ അപ്പനെ കൊണ്ട് തോറ്റെന്ന് എലിസബത്ത്
- ഇതാണ് ഫാമിലി പാക്ക് 'കരിങ്കാളിയല്ലേ;' വൈറൽ റീലൂമായി ആശാ ശരത്തും കുടുംബവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.