scorecardresearch

ഇത്തവണ വില്ലനല്ല; വിജയ് സേതുപതിയുടെ 'എയ്‌സ്' ടൈറ്റില്‍ ടീസർ പുറത്തിറക്കി: ACE Teaser

ജവാൻ, മെറി ക്രിസ്മസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് ശേഷം വിടുതലൈ-രണ്ടാം ഭാഗത്തിലാണ് വിജയ് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

ജവാൻ, മെറി ക്രിസ്മസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് ശേഷം വിടുതലൈ-രണ്ടാം ഭാഗത്തിലാണ് വിജയ് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

author-image
Entertainment Desk
New Update

തമിഴ് സിനിമകളിലെ പതിവ് നായക വേഷങ്ങളിൽ നിന്ന് വ്യത്യസ്തതമായ കഥാപാത്രങ്ങളെ തിരശീലയിലെത്തിച്ച് പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിച്ച നായകനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ബോളിവുഡ് അടക്കമുള്ള ഭാഷകളിൽ സജീവമാകുമ്പോഴും, നായക കഥാപാത്രമായി തമിഴിലേക്കുള്ള സേതുപതിയുടെ മടങ്ങിവരവിനാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisment

ജവാൻ, മെറി ക്രിസ്മസ് തുടങ്ങിയ ബോളിവുഡ് ചിത്രത്തിങ്ങൾക്ക് ശേഷം വിടുതലൈ-രണ്ടാം ഭാഗത്തിലാണ് വിജയ് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'എയ്‌സി'ന്റെ ടൈറ്റിൽ ടീസർ പുറത്തിറക്കിയിരിക്കുകയാണ്.

ആറുമുഖ കുമാറാണ് എയ്‌സിന്റെ സംവിധാനം. യോഗി ബാബു, ദിവ്യ പിള്ള, ബി.എസ്. അവിനാഷ്, ബബ്ലു, രാജ്കുമാര്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കരണ്‍ ഭഗത്തുര്‍ റാവത്ത് ഛായാഗ്രഹണവും, ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, എ.കെ. മുത്തു എഡിറ്റിങും നിർവഹിക്കുന്നു. ക്രൈം കോമഡി എന്റര്‍ടെയിനര്‍ ചിത്രമായിരിക്കും എയ്‌സ് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

Read More Entertainment Stories Here

Advertisment
Vijay Sethupathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: