/indian-express-malayalam/media/media_files/2025/04/11/nt3wMQ7poXScf6rjRnKU.jpg)
ട്രയംഫ് റോക്കറ്റ് 3 സ്റ്റോം ജിടി സ്വന്തമാക്കി ബഷീർ ബഷി
ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായ ബഷീര്‍ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ് വീഡിയോസ് എന്നിവയിലൂടെ തങ്ങളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം ഇവര്‍ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ, തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബഷീർ ബഷി.25 ലക്ഷം രൂപയോളം വില വരുന്ന ട്രയംഫ് റോക്കറ്റ് 3 സ്റ്റോം ജിടി എന്ന സൂപ്പർബൈക്കാണ് ബഷീർ സ്വന്തമാക്കിയത്. കൊച്ചിയിൽ ഏകദേശം 27.34 ലക്ഷം രൂപയോളമാണ് ഈ ചിത്രത്തിന്റെ ഓൺ-റോഡ് പ്രൈസ്.
ബ്രിട്ടീഷ് ആഡംബര മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫിന്റെ സൂപ്പർബൈക്കാണ് റോക്കറ്റ് 3 സ്ട്രോം ജിടി.ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും പവർഫുളായ പ്രൊഡക്ഷൻ ട്രയംഫ് മോട്ടോർസൈക്കിളാണ് ട്രയംഫ് റോക്കറ്റ് 3. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഈ എഡിഷൻ ഇന്ത്യൻ വിപണിയിൽ എത്തിയത്.
ബിസിനസ്സുകാരനായ ബഷീറിന്റെ ഗ്യാരേജിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി എത്തിയിരിക്കുകയാണ്. 2009 ലാണ് ബഷീര്‍ സുഹാനയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. പിന്നീട് 2018 ല്‍ ബഷീറും മഷൂറയും വിവാഹിതരായി. ബഷീർ- മഷൂറ ദമ്പതികൾക്കും ഒരു മകനാണ് ഉള്ളത്.
Read More:
- മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോൾ ഭാര്യയോട് തുറന്നുപറയുകയായിരുന്നു; രണ്ടാം വിവാഹത്തെക്കുറിച്ച് ബഷീർ ബഷി
- Bazooka Review: മമ്മൂട്ടി ഇറങ്ങി കളിച്ച ത്രില്ലിംഗ് ഗെയിം; ബസൂക്ക റിവ്യൂ
- 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?; കെ ബി ഗണേശ് കുമാർ
- Maranamass Review: സീൻ ഡാർക്കാണെങ്കിലും ചിരിയ്ക്കുള്ള വകയുണ്ട്; മരണമാസ് റിവ്യൂ
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.