/indian-express-malayalam/media/media_files/zVuUzXY7lLVxp5oWhsG6.jpg)
Uppum Mulakum: ജനപ്രിയ സീരിയൽ 'ഉപ്പും മുളകും' രണ്ടാം സീസൺ അവസാനിക്കുന്നു എന്നു റിപ്പോർട്ട്. 2022 ജൂൺ 13നാണ് ഉപ്പും മുളക് സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. രണ്ടുവർഷത്തോളം നീണ്ട സീസൺ രണ്ടിന്റെ പ്രയാണത്തിനു അവസാനമാവുന്നു എന്ന വാർത്ത ആരാധകരെയും സങ്കടപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസം നടൻ രാജേഷ് ഹെബ്ബാര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും ഉപ്പും മുളകും അവസാനിക്കുന്നു എന്ന സൂചന നൽകുന്നതായിരുന്നു. "മനോഹരമായൊരു യാത്ര അവസാനത്തിലേക്ക് എത്തുകയാണ്. ഉപ്പും മുളകും ഒരു നടനെന്ന രീതിയിലുള്ള എന്റെ യാത്രയിലെ സുവർണ ഏടായിരുന്നു. കുസൃതിയുള്ള സ്നേഹനിധിയായ, പാലക്കാട് സ്ലാംഗിൽ തുളു സംസാരിക്കുന്ന രാംകുമാറിനെ അവതരിപ്പിക്കാനായതിൽ ഏറെ സന്തോഷം. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഓരോ യാത്രയുടെയും അവസാനം കൂടുതൽ ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു പുതിയ യാത്രയുടെ തുടക്കമാണ്. ലൈഫ് എന്ന് വിളിക്കുന്ന റോക്കിംഗ് റൈഡ് തുടരും, എൻ്റെ അവസാന ശ്വാസം വരെ ഒരുപാട് കഥാപാത്രങ്ങളെ കൊണ്ട് നിങ്ങളെ രസിപ്പിക്കാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
സീസൺ രണ്ട് അവസാനിക്കുകയാണോ എന്നു തിരക്കിയവർക്ക് രാജേഷ് മറുപടി നൽകുന്നുമുണ്ട്.
അതേസമയം, ആർട്ടിസ്റ്റുകളുടെ ഡേറ്റ് ഇല്ലാത്തതാണ് ഉപ്പും മുളകും സീസൺ രണ്ട് അവസാനിക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശിവാനി മേനോനും കേശുവിനെ അവതരിപ്പിക്കുന്ന അല്‍സാബിത്തും പരീക്ഷ തിരക്കിലായതിനാൽ സീരിയലിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. ജൂഹി റുസ്തഗിയും ഒരു യാത്രയുമായി ബന്ധപ്പെട്ട് ഷോ വിട്ട് നിൽക്കുകയാണ്. നിലവിൽ ബിജു സോപാനത്തിനും നിഷ സാരംഗും മാത്രമാണ് ഡേറ്റുള്ള താരങ്ങൾ എന്നുമാണ് അറിയാനാവുന്നത്. അതിനാലാണ് സീസൺ രണ്ട് അവസാനിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.
കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ഉപ്പും മുളകും' എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കിയായിരുന്നു ആദ്യ സീസൺ നിർത്തിയത്. പിന്നീട് രണ്ടാം സീസൺ വന്നു. ഉപ്പും മുളകിനും മൂന്നാം സീസൺ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ ഈ കാര്യത്തിൽ ചാനലോ അണിയറ പ്രവർത്തകരോ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
കണ്ണീർ സീരിയലുകളോടും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളോടുമൊക്കെ വൈമുഖ്യം കാണിക്കുന്ന യുവാക്കളെ പോലും ആകർഷിച്ച സീരിയലാണ് 'ഉപ്പും മുളകും'. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന 'ഉപ്പും മുളകി'ന്റെ യുഎസ്‌പി എന്നു പറയാവുന്നത് അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന പരമ്പരയുടെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ്. നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് 'ഉപ്പും മുളകി'ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്.
Read More Television Stories Here
- ഒരാൾ ചൊറിയുന്നു, മറ്റേയാൾ മാന്തുന്നു; ബിഗ് ബോസ് തുടങ്ങും മുൻപ് പുറത്ത് ഏറ്റുമുട്ടി അഖിലും ഫിറോസും
- ബിഗ് ബോസ് സീസൺ അഞ്ച് മോശമാണെന്നു പറയുന്നവരോട് അഖിലിനു പറയാനുള്ളത്: വൈറലായി വീഡിയോ
- ചോറ്റാനിക്കര മകം തൊഴാനെത്തി ഗോപികയും ജിപിയും
- സൗഭാഗ്യയ്ക്കും അർജുനും കുഞ്ഞുണ്ണിയും ചക്കപ്പഴം ഫാമിലിയും ചേർന്നൊരുക്കിയ സർപ്രൈസ്
- ബഡായി ബംഗ്ലാവിലെ അമ്മായിയല്ല, ഇനി പ്രൊഡക്ഷൻ കമ്പനിയുടമ; പുതിയ സംരംഭവുമായി പ്രസീത മേനോൻ
- കാർ ഇടിച്ചിട്ട്, ഉരുണ്ടുവീണ്, കെട്ടി വലിച്ച്, ചോരയിൽ കുളിച്ച്...; ഷൂട്ടിംഗ് അത്ര എളുപ്പമല്ലാട്ടോ
- എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ?; നിതാരയെ താലോലിച്ച് നില, ചിത്രങ്ങൾ
- നിലു ബേബി പാടി ഹിറ്റാക്കിയ 'അടുത്താതു അംബുജ'ത്തിന്റെ ഒർജിനൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.