scorecardresearch

ചോറ്റാനിക്കര മകം തൊഴാനെത്തി ഗോപികയും ജിപിയും

വിവാഹശേഷം ആദ്യമായി ചോറ്റാനിക്കരയിലെത്തി മകം തൊഴാൻ കഴിഞ്ഞ സന്തോഷത്തിലാണ് ജിപിയും ഗോപികയും

വിവാഹശേഷം ആദ്യമായി ചോറ്റാനിക്കരയിലെത്തി മകം തൊഴാൻ കഴിഞ്ഞ സന്തോഷത്തിലാണ് ജിപിയും ഗോപികയും

author-image
Television Desk
New Update
Govind Padmasoorya Gopika Anil chottanikkara makam thozhal

പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ചടങ്ങിനെത്തി സെലിബ്രിറ്റി താരദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വിവാഹശേഷം, ആദ്യമായി ചോറ്റാനിക്കരയിലെത്തി മകം തൊഴാൻ കഴിഞ്ഞ സന്തോഷത്തിലാണ് ജിപി- ഗോപിക ദമ്പതികൾ.

Advertisment

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ ദേവി അനുഗ്രഹ വർഷം ചൊരിയുമെന്നാണ് വിശ്വാസം. ഒന്നര ലക്ഷത്തിലധികം ഭക്തർ ഇത്തവണ മകം ദർശിക്കാൻ ചോറ്റാനിക്കരയിൽ എത്തുമെന്നാണ് കണക്കുകൾ. 

ജനുവരി 28നായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. വിവാഹത്തിനു ശേഷം ഇരുവരും നേപ്പാളിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. 

Read more: ഹണിമൂൺ അങ്ങ് അക്കസോട്ടോയുടെ നാട്ടിൽ

Advertisment

എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.

ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 

ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനം എന്ന സീരിയലിലേക്ക് എത്തിയത്. സാന്ത്വനത്തിലെ അഞ്ജലിയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരാനും ഗോപികയ്ക്ക് കഴിഞ്ഞു. 

Read More Television Stories Here

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: