/indian-express-malayalam/media/media_files/rNRgeMaU7tQvYmhkru16.jpg)
പ്രസീത മേനോൻ എന്ന പേരിനേക്കാളും മലയാളികൾക്ക് പരിചയം ബഡായി ബംഗ്ലാവിലെ അമ്മായി എന്ന വിശേഷണമാവും. കോമഡി വേഷങ്ങളിലൂടെ ജനപ്രീതി നേടിയ പ്രസീത മേനോനെ ഏറെ പോപ്പുലറാക്കിയ ഷോകളിൽ ഒന്നാണ് ബഡായി ബംഗ്ലാവ്. കോമഡി വേഷങ്ങളിലാണ് പ്രസീത ഏറെയും തിളങ്ങിയത്. അഭിനേത്രി എന്നതിനപ്പുറം ഒരു അഭിഭാഷക കൂടിയാണ് പ്രസീത.
പ്രസീതയുടെ പുതിയ സംരംഭമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രൊഡക്ഷൻ രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് പ്രസീത. ആർജിഎം വെൻച്വേഴ്സ് എന്റർടെയിൻമെന്റ് കമ്പനി എന്നാണ് പ്രസീതയുടെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. കഴിഞ്ഞ ദിവസം ഈ കമ്പനിയുടെ ലോഗോയും വെബ്സൈറ്റും ഡയറക്ടർ വിനയനും നടി ഭാവനയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
നടി സജിത മഠത്തിൽ, ഡയാന സിൽവസ്റ്റർ, തെസ്നി ഖാൻ എന്നിവരും ഉദ്ഘാടന ചടങ്ങിന് എത്തിച്ചേർന്നിരുന്നു.
മൂന്നാം മുറ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രസീതയുടെ സിനിമ അരങ്ങേറ്റം. നാൽപത്തിമൂന്നോളം സിനിമകളിൽ പ്രസീത വേഷമിട്ടിട്ടുണ്ട്. മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെയാണ് പ്രസീത ടെലിവിഷൻ രംഗത്ത് ശ്രദ്ധ നേടിയത്. സിനിമാല ഉൾപ്പെടെയുള്ള ഷോകളിലും സജീവസാന്നിധ്യമായിരുന്നു.
Read More Television Stories Here
- കാർ ഇടിച്ചിട്ട്, ഉരുണ്ടുവീണ്, കെട്ടി വലിച്ച്, ചോരയിൽ കുളിച്ച്...; ഷൂട്ടിംഗ് അത്ര എളുപ്പമല്ലാട്ടോ
- എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ?; നിതാരയെ താലോലിച്ച് നില, ചിത്രങ്ങൾ
- നിലു ബേബി പാടി ഹിറ്റാക്കിയ 'അടുത്താതു അംബുജ'ത്തിന്റെ ഒർജിനൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
- ഫോട്ടോയിലെ പഞ്ചപാവം കുട്ടി, അഭിനയത്തിൽ പുലിക്കുട്ടി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us