/indian-express-malayalam/media/media_files/vSDMoc0dGzndHqBMoZWc.jpg)
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് നടിയും അവതാരകയുമായ പേളി മാണി. യൂട്യൂബ് ചാനലിലൂടെയും വ്ളോഗുകളിലൂടെയും ദശലക്ഷ കണക്കിന് ആരാധകരെ സ്വന്തമാക്കാൻ പേളിയ്ക്ക് സാധിച്ചിട്ടുണ്ട്. പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്.
മലയാളികളുടെ കൺമുന്നിൽ വളർന്ന കുട്ടിയാണ് നിലു ബേബി എന്ന് പേളി ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നില. നിലു ബേബിയുടെ കുട്ടികുസൃതികളെല്ലാം പേളിയുടെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമെല്ലാം ആരാധകരിലേക്ക് എത്താറുണ്ട്. നിലുവിനെ കുറിച്ചോർക്കുമ്പോൾ പലർക്കും 'അടുത്താതു അംബുജത്ത പാത്തേല' എന്ന ഗാനമാവും ഓർമ വരിക.
കഴിഞ്ഞ ദിവസം നിതാരയുടെ നൂലുകെട്ട് ചടങ്ങിനിടെ ശ്രീനിഷും പേളിയും നിലയും ചേർന്ന് ഈ ഗാനം ആലപിക്കുന്ന വീഡിയോയും വൈറലായിരുന്നു.
പുതിയ തലമുറയിലെ പലരും ഈ ഗാനം കേൾക്കുന്നത് നിലുവും പേളിയും പാടിയാണെന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോയുടെ കമന്റ് സെക്ഷൻ. എന്നാൽ 1968ൽ റിലീസിനെത്തിയ എതിർ നീച്ചാൽ എന്ന ചിത്രത്തിൽ വി കുമാർ സംഗീതം നൽകിയ ഗാനമാണിത്.
പി സുശീലയും ടി.എം. സൗന്ദരരാജനും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. തമിഴിലെ ക്ലാസ്സിക് ഗാനങ്ങളിലൊന്നാണിത്.
Read More Entertainment Stories Here
- ലേലത്തിൽ ഇഷ്ടനമ്പർ പിടിക്കാനാവാതെ പൃഥ്വി
- 500 കോടി വാരിക്കൂട്ടിയ തിയേറ്റർ തേരോട്ടം കഴിഞ്ഞു 'ഡുങ്കി' നെറ്റ്ഫ്ലിക്സിൽ
- താണ്ഡവമാടി പോറ്റി, ധീരമായ പരീക്ഷണം: 'ഭ്രമയുഗം' റിവ്യൂ:
- ഫോട്ടോയിലെ പഞ്ചപാവം കുട്ടി, അഭിനയത്തിൽ പുലിക്കുട്ടി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.