/indian-express-malayalam/media/media_files/BS4tIMCdo48mpfPXwEBk.jpg)
Dunki, now streaming on Netflix
Bollywood Star Shahrukh Khan Dunki OTT Streaming on Netflix: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan) ഏറ്റവും പുതിയ ചിത്രം 'ഡുങ്കി,' തിയേറ്ററിൽ അരങ്ങേറ്റം കുറിച്ച രണ്ട് മാസത്തിന് ശേഷം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ എത്തി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിൽ തപ്‌സി പന്നു, ബൊമൻ ഇറാനി, വിക്കി കൗശൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, 'ഡുങ്കി' ഇന്ത്യയിൽ 227 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർറ്റൈന്മെന്റ് പറയുന്ന കണക്കുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി 470.60 കോടി രൂപ നേടി.
Pack your bags! After a Dunki around the world, @iamsrk is coming home ❤️
— Netflix india (@NetflixIndia) February 14, 2024
Dunki, now streaming on Netflix! pic.twitter.com/XJp7F74th2
രാജ്‌കുമാർ ഹിരാനിയും എസ്ആർകെയും ഒന്നിക്കുന്ന 'ഡുങ്കി'
ഈ വർഷം തന്നെ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഷാരൂഖ് ഖാൻ ആരാധകർക്ക് സമ്മാനിച്ചത്. 'പത്താൻ', 'ജവാൻ' എന്നീ രണ്ട് ചിത്രങ്ങളും 1000 കോടി രൂപയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തിരുന്നു.
സംവിധായകൻ രാജ്‌കുമാർ ഹിരാനിയും എസ്ആർകെയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ഡുങ്കി.' റിപ്പോർട്ടുകൾ പറയുന്നത് 85 കോടി രൂപയാണ് ഡുങ്കിയുടെ ബജറ്റ് എന്നാണ്. ഷാരൂഖിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ചിത്രമാണിത്. എന്നാൽ ഇതിൽ ഷാരൂഖ്, ഹിരാനി, തപ്സി പന്നു, വിക്കി എന്നിവരുടെ പ്രതിഫലം ഉൾപ്പെടുന്നില്ല.
ഷാരൂഖും ഹിരാനിയും ചിത്രത്തിലെ ലാഭ പങ്കാളികളാണെന്നും പ്രിന്റ്, പബ്ലിസിറ്റി ചെലവ് എന്നിവ ചേർത്ത് 120 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ആകെ ചിലവ് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 75 ദിവസങ്ങൾ കൊണ്ടാണ് ഡുങ്കി ചിത്രീകരിച്ചത്. അതിൽ 60 ദിവസവും ഷാരൂഖ് ഉൾപ്പെടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്.
ഷാരൂഖിന്റെ മുൻ ചിത്രമായ ജവാൻ, അദ്ദേഹത്തിന്റെ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ആയിരുന്നു നിർമ്മിച്ചത്. 300 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ജവാൻ ഇതിനകം 1160 കോടി രൂപ കളക്ഷൻ നേടി കഴിഞ്ഞു. ചിത്രം ഇന്ത്യയിൽ നിന്നുമാത്രം 640.25 കോടി രൂപയാണ് കളക്റ്റ് ചെയ്തതെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. ജവാൻ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു. ഒപ്പം ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഹിന്ദി ഗ്രോസറുമായിരുന്നു, ആദ്യസ്ഥാനം ദംഗലിന് സ്വന്തം.
More Film News
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us