/indian-express-malayalam/media/media_files/oQ8j2kmehQRiSmAB7bms.jpg)
നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിന്റെ (Prithviraj) കാറുകളോടുള്ള ഭ്രമം അദ്ദേഹത്തെ ഫോളോ ചെയ്യുന്നവർക്കെല്ലാം അറിയുന്നതാണ്. പുതിയ ആഡംബര കാറുകൾ സ്വന്തമാക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തുന്ന താരം, ഫാൻസി നമ്പറുകളോടും പ്രിയം കാണിക്കുന്നതായി കണ്ടിട്ടുണ്ട്. മോട്ടോർ ഡിപ്പാർട്മെന്റ് നടത്തുന്ന ലേലത്തിൽ ഏഴു ലക്ഷം രൂപ കൊടുത്ത് ഇഷ്ട നമ്പർ സ്വന്തമാക്കിയ ചരിത്രം പൃഥ്വിയ്ക്കുണ്ട്. എന്നാൽ ഇത്തവണ ലേലത്തിൽ താരത്തിനെ ഭാഗ്യം തുണച്ചില്ല.
കൊച്ചിയിൽ ചൊവ്വാഴ്ച്ച ജോയിന്റ് ആർ.ടി.ഒ കെ.ആർ. സുരേഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന നമ്പർ ലേലത്തിൽ കെഎൽ 7 ഡിഡി 911 എന്ന നമ്പറാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിനു നഷ്ടമായത്. 4.87 ലക്ഷം രൂപ മുടക്കി ലിറ്റ്‌മസ് സെവൻ സിസ്‌റ്റംസ് കൺസൽട്ടിങ് കമ്പനിയാണ് ഈ നമ്പർ സ്വന്തമാക്കിയത്.
മലയാള സിനിമതാരങ്ങളിലെ ആദ്യ ലംബോര്‍ഗിനി ഉടമ കൂടിയായ പൃഥ്വിയുടെ ഗ്യാരേജില്‍ ഉറുസ്, ബി.എം.ഡബ്ല്യു സെവന്‍ സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് ജി-വാഗണ്‍, മിനി കൂപ്പർ, 911 ജി.ടി.3 ടൂറിംഗ് തുടങ്ങിയ ഒരുപിടി വാഹനങ്ങളുണ്ട്.
പൃഥ്വിയുടെ കാറുകളെക്കുറിച്ച് അമ്മ മല്ലിക
Read Here
- 500 കോടി വാരിക്കൂട്ടിയ തിയേറ്റർ തേരോട്ടം കഴിഞ്ഞു 'ഡുങ്കി' നെറ്റ്ഫ്ലിക്സിൽ
- 'ഭ്രമയുഗം' റിവ്യൂ: Bhramayugam Movie Review
- മലയാളത്തിന്റെ മമ്മൂട്ടി വരുന്നു; 'ഭ്രമയുഗം' ഇന്ന് മുതൽ
- പേര് മാറ്റി പടമിറക്കും; വച്ച കാല് പിന്നിലേക്കില്ലെന്ന് 'ഭ്രമയുഗം' അണിയറക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.