scorecardresearch

പേര് മാറ്റി പടമിറക്കും; വച്ച കാല് പിന്നിലേക്കില്ലെന്ന് 'ഭ്രമയുഗം' അണിയറക്കാർ

പേരല്ലേ മാറുന്നുള്ളു, നായകൻ മാറുന്നില്ലല്ലോ; 'മമ്മുക്ക ഒരു വരവ് വരും, നോക്കിക്കോ' എന്ന് ഫാൻസ്‌...

പേരല്ലേ മാറുന്നുള്ളു, നായകൻ മാറുന്നില്ലല്ലോ; 'മമ്മുക്ക ഒരു വരവ് വരും, നോക്കിക്കോ' എന്ന് ഫാൻസ്‌...

author-image
Entertainment Desk
New Update
Bramayugam

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗ'ത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് ഹൈക്കോടതി.  റിലീസിന് രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കവേ ചിത്രത്തിന്റെ  സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുഞ്ചമൺ ഇല്ലത്തെ പി എം ഗോപി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 

Advertisment

പുഞ്ചമൺ കുടുംബം ദുർമന്ത്രവാദികളും ചാത്തൻ സേവക്കാരും ആണെന്ന രീതിയിലാണ് ഭ്രമയുഗത്തിൽ  ചിത്രീകരിക്കുന്നത് എന്നായിരുന്നു ഹർജിക്കാരൻ്റെ പരാതി. ഐതിഹ്യമാലയിൽ  പുഞ്ചമൺ കുടുംബം സദ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരാണെന്ന് പ്രതിപാദിക്കുന്നുണ്ടെന്നും സിനിമയിലെ ചിത്രീകരണം കുടുംബത്തിൻ്റെ അന്തസ് ഇടിച്ചുതാഴ്ത്തുന്നതും സൽപേര് തകർക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.  സിനിമയിൽ നിന്ന് കുടുംബ പേര് നീക്കാൻ അണിയറക്കാർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.

അതേസമയം, മമ്മൂട്ടി കഥാപാത്രത്തിന്റെ പേരുമാറ്റാൻ തയ്യാറാണെന്നും കഥാപാത്രത്തിന്റെ പേര് ‘കൊടുമോൺ പോറ്റി’എന്നാക്കുമെന്നും ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും നിര്‍‍മാതാക്കൾ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചു. 

ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ്. ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റമുണ്ടാവില്ല എന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്. 'പേരല്ലേ മാറുന്നുള്ളു, നായകൻ മാറുന്നില്ലല്ലോ. മമ്മുക്ക ഒരു വരവ് വരും, നോക്കിക്കോ' എന്ന ആശ്വാസത്തോടെ റിലീസിനായി കാത്തിരിക്കുകയാണ് ഫാൻസ്‌. 

Advertisment

Read More Entertainment News Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: