scorecardresearch

സൗഭാഗ്യയ്ക്കും അർജുനും കുഞ്ഞുണ്ണിയും ചക്കപ്പഴം ഫാമിലിയും ചേർന്നൊരുക്കിയ സർപ്രൈസ്

സൗഭാഗ്യയുടെയും അർജുന്റെയും വിവാഹവാർഷികത്തിന് ചക്കപ്പഴം ഫാമിലി ഒരുക്കിയ സർപ്രൈസ്

സൗഭാഗ്യയുടെയും അർജുന്റെയും വിവാഹവാർഷികത്തിന് ചക്കപ്പഴം ഫാമിലി ഒരുക്കിയ സർപ്രൈസ്

author-image
Television Desk
New Update
Sowbhagya Venkitesh Arjun Somasekhar Wedding Anniversary

മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികളാണ് സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും. ഇരുവരുടെയും അഞ്ചാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. അർജുനും സൗഭാഗ്യയ്ക്കുമായി ചക്കപ്പഴം സീരിയൽ താരങ്ങൾ ഒരുക്കിയ സർപ്രൈസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

"സന്തോഷങ്ങൾ ആഘോഷിക്കാനുള്ളതാണ്. എന്തൊക്കെയാണെങ്കിലും ആ കൂടി ചേരലുകളും ആഘോഷങ്ങളും സർപ്രൈസുകളും ഒരു ഹരമാണ് ഈയുള്ളവന്. ഇന്നലെ അർജുൻ - സൗഭാഗ്യ ചങ്ങാതികളുടെ വിവാഹ വാർഷികമായിരുന്നു. എന്നാപ്പിന്നെ നമുക്കൊരുമിച്ച് ഫുഡ് കഴിക്കാം. എന്നും പറഞ്ഞ് റെസ്റ്റേറെന്റിലേക്ക് ക്ഷണിക്കുന്നു.. പക്ഷെ അവിടെ ചക്കപ്പഴം ടീമിനെ അവരരിയാതെ മ്മള് സെറ്റാക്കി. കേക്കുമായി ഞെട്ടിച്ചു, ഇതൊക്കെയല്ലേ ഒരിത്," ചിത്രങ്ങൾ പങ്കുവച്ച് നടൻ അമൽ രാജീവ് കുറിച്ചു.

ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെ  അഭിനയിച്ചുകൊണ്ടാണ് അർജുൻ സോമശേഖരൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പ്ലാവില വീട്ടിലെ മരുമകന്റെ വേഷമാണ് അർജുന്. ആര്‍.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ പരമ്പരയിൽ എസ് പി ശ്രീകുമാര്‍,  ശ്രുതി രജനീകാന്ത്, അമല്‍ രാജീവ്, മുഹമ്മദ് റാഫി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 

Advertisment

നടി താര കല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. അവിടെ നിന്നുള്ള പരിചയം പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും എത്തുകയായിരുന്നു. ഇപ്പോൾ താര കല്യാണിന്റെ നൃത്ത വിദ്യാലയം നോക്കി നടത്തുന്നത് അർജുനും സൗഭാ​ഗ്യയും ചേർന്നാണ്. 

ഇടയ്ക്ക് സൗഭാഗ്യയും ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഡാൻസ് സ്കൂളിന്റെ നടത്തിപ്പും  യുട്യൂബ് വ്ലോ​ഗിങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ. സുദർശന എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്. 

Read More Television Stories Here

Chakkappazham Sitcom Flowers Tv Sowbhagya Venkitesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: