/indian-express-malayalam/media/media_files/rrJFg5eNRskhVw99WOhD.jpg)
Stephy Leon
സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സ്റ്റെഫി ലിയോണ്‍. സൂര്യ ടിവിയിലെ ഭാവന എന്ന സീരിയലിൽ അഭിനയിച്ചുവരികയാണ് സ്റ്റെഫി ഇപ്പോൾ. സീരിയൽ ചിത്രീകരണത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് സ്റ്റെഫി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ഒരു ആക്സിഡന്റ് സീനാണ് ചിത്രീകരിക്കുന്നത്. എങ്ങനെയാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് ദൃശ്യങ്ങൾ സഹിതം കാണിക്കുകയാണ് വീഡിയോയിൽ. ഇത്രയൊക്കെ കഷ്ടപ്പെട്ടാണോ ഈ രംഗങ്ങൾ ചിത്രീകരിക്കുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.
അതേസമയം, സ്റ്റെഫിയുടെ ഡെഡിക്കേഷനെ അഭിനന്ദിക്കുന്നവരെയും വീഡിയോയിൽ കാണാം. "കാണുന്നവർ വല്ലതും അറിയുന്നോ ഈ കഷ്ടപ്പാട്?" എന്നാണ് മറ്റൊരു ആരാധകൻ ചോദിക്കുന്നത്.
മികച്ചൊരു നർത്തകി കൂടിയാണ് സ്റ്റെഫി. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. കേരളനടനത്തിനു ദേശീയ തലത്തിൽ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം നൃത്തവും മുന്നോട്ടു കൊണ്ടുപോവുകയാണ് സ്റ്റെഫി.
2010 ലെ മിസ് കേരള മത്സരത്തിൽ സ്റ്റെഫി മിസ് ടാലന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 'അഗ്നിപുത്രി'യാണ് സ്റ്റെഫിയുടെ ആദ്യ സീരിയൽ. 'മാനസവീണ', 'ഇഷ്‍ടം', 'സാഗരം സാക്ഷി', 'വിവാഹിത', 'ക്ഷണപ്രഭാചഞ്ചലം, 'ഭാവന' എന്നിവയാണ് മറ്റ് സീരിയലുകൾ.
കരാട്ടേയിൽ ഇന്റർ നാഷണൽ ജഡ്ജായ സ്റ്റെഫി, വുഷു, തവലു ഫൈറ്റിംഗ് എന്നീ ആയോധന മുറകളിലും പ്രാവിണ്യം നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ സാഹിത്യത്തിലും നിയമത്തിലും ബിരുദം, നാട്യശ്രീ ഡിപ്ലോമ, യോഗയിൽ പി എച്ച് ഡി എന്നിവയും സ്റ്റെഫി നേടിയിട്ടുണ്ട്.
സംവിധായകൻ ലിയോൺ കെ തോമസാണ് സ്റ്റെഫിയുടെ ജീവിതപങ്കാളി. പ്രണയവിവാഹമായിരുന്നു. ലിയോൺ സംവിധാനം ചെയ്ത ലൈഫ് എന്ന ചിത്രത്തിലും സ്റ്റെഫി അഭിനയിച്ചു.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.