scorecardresearch

ഒരാൾ ചൊറിയുന്നു, മറ്റേയാൾ മാന്തുന്നു; ബിഗ് ബോസ് തുടങ്ങും മുൻപ് പുറത്ത് ഏറ്റുമുട്ടി അഖിലും ഫിറോസും

Bigg Boss Malayalam: 'മാനവും മര്യാദയുമില്ലാത്ത ആളുകളാണ് മുൻ സീസണുകളിൽ ഉണ്ടായിരുന്നത്' എന്ന രീതിയിൽ മുന വച്ചുള്ള അഖിലിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മുൻ മത്സരാർത്ഥി ഡിംപൽ ബാലും രംഗത്തെത്തിയിട്ടുണ്ട്

Bigg Boss Malayalam: 'മാനവും മര്യാദയുമില്ലാത്ത ആളുകളാണ് മുൻ സീസണുകളിൽ ഉണ്ടായിരുന്നത്' എന്ന രീതിയിൽ മുന വച്ചുള്ള അഖിലിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മുൻ മത്സരാർത്ഥി ഡിംപൽ ബാലും രംഗത്തെത്തിയിട്ടുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam Akhil Marar Firoz Khan

Bigg Boss malayalam: 'എന്നെ ചൊറിഞ്ഞാൽ ഞാൻ കേറി മാന്തും' ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ പലയാവർത്തി മത്സാർത്ഥികൾ പരസ്പരം പോർവിളി മുഴക്കി പറഞ്ഞിട്ടുള്ള വാചകങ്ങളിൽ ഒന്നാവുമിത്. ബിഗ് ബോസ് മലയാളം ആറാം സീസണിനു തിരശ്ശീല ഉയരാൻ കഷ്ടിച്ച് രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. ഷോ തുടങ്ങും മുൻപ് സോഷ്യൽ മീഡിയയിൽ പരസ്പരം പോർവിളികൾ മുഴക്കുകയാണ് ബിഗ് ബോസിലെ രണ്ടു മുൻമത്സരാർത്ഥികൾ. മറ്റാരുമല്ല ആ മത്സരാർത്ഥികൾ, മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ പൊളി ഫിറോസ് ഖാനും അഞ്ചാം സീസണിലെ ടൈറ്റിൽ വിന്നറായ അഖിൽ മാരാറും തമ്മിലാണ് സോഷ്യൽ മീഡിയയിൽ അങ്കം.

Advertisment

പരസ്പരമുള്ള അങ്കത്തിന് ആദ്യം തിരി കൊളുത്തിയത് ഫിറോസ് ഖാനാണ്. "അഞ്ചു സീസണിലെ ഏറ്റവും മോശം സീസണായിരുന്നു അഞ്ചാമത്തെ സീസൺ. റേറ്റിംഗ് വളരെ കുറഞ്ഞതു കാരണം ഞാനുൾപ്പെടെ നാലു പേരെ ചലഞ്ചറായി വീടിനകത്തു പ്രവേശിപ്പിക്കുകയുണ്ടായി. ഫാമിലി വീക്ക് അടക്കമുള്ള പല പരീക്ഷണങ്ങൾ നടത്തിയിരുന്നു," എന്നൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ഫിറോസ് ഖാൻ പറയുകയുണ്ടായി.

ഇതാണ് അഖിൽ മാരാരെ ചൊടിപ്പിച്ചത്. ഫിറോസിന്റെ പേരു എടുത്തു പറയാതെ, ഫിറോസ് പറഞ്ഞ ആരോപണങ്ങൾക്കു മറുപടിയുമായി അഖിലും കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചു. 
"ബിഗ് ബോസ് സീസൺ 5നെ കുറിച്ച് ആവശ്യത്തിനും അനാവശ്യത്തിനും വിവാദമുണ്ടാക്കി കൊണ്ടിരിക്കുന്ന ചില ആരാധകരോടും മുൻ മത്സരാർത്ഥികളോടും എനിക്കു പറയാനുള്ള കാര്യം ബിഗ് ബോസ് സീസൺ അഞ്ചായിരുന്നു ഇതുവരെ നടന്ന സീസണുകളിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കി കൊടുത്തത്."

Advertisment

"സീസൺ നാലിനു ശേഷം വിവാദങ്ങളുണ്ടായിരുന്നു. സീസൺ അഞ്ചിനു ശേഷം വിവാദങ്ങളൊന്നും ഉണ്ടായില്ലെ എന്നൊക്കെ പറയുന്നവരോട് മാന്യവും മര്യാദയുമുള്ള മത്സരാർത്ഥികളാണ് സീസൺ അഞ്ചിൽ വന്നിട്ടു പോയത്," എന്നായിരുന്നു അഖിലിന്റെ വാദം.

അഖിലിന്റെ വീഡിയോയ്ക്ക് മറുപടിയുമായി ഫിറോസും പിന്നാലെയെത്തി. 

"മാന്യവും മര്യാദയുമുള്ള മത്സരാർത്ഥികളാണ് സീസൺ അഞ്ചിൽ വന്നിട്ടു പോയത്," എന്ന പരാമർശത്തെയാണ് ഫിറോസ് വീഡിയോയിൽ ചോദ്യം ചെയ്യുന്നത്. അപ്പോൾ മാനവും മര്യാദയുമില്ലാത്ത ആളുകളാണ് മുൻ സീസണുകളിൽ വന്നിട്ടുപോയത് എന്നാണോ അഖിൽ പറയുന്നതെന്ന് ഫിറോസ് എടുത്തുചോദിക്കുന്നു. 

ഫിറോസിന്റെ പോസ്റ്റിനു താഴെ മൂന്നാം സീസണിലെ മത്സരാർത്ഥിയായ ഡിംപൽ ബാലും കമന്റ് ചെയ്തിട്ടുണ്ട്. അഖിലിന്റെ പരാമർശത്തെ വിമർശിക്കുകയാണ് ഡിംപലും. 

"എല്ലാം ഓകെ. മാന്യത, മര്യാദ ഉള്ളവർ അതുമാത്രം പിടിച്ചില്ല. എന്തായാലും ആ മാന്യ ഗ്രൂപ്പിൽ വരാൻ മുണ്ടുപൊക്കി നാഷണൽ ടിവിയിൽ കാണിക്കണം, എന്നാലെ സെയിം കാറ്റഗറിയിൽ പെടുകയുള്ളൂ. 

ബിഗ് ബോസിൽ പോവും മുൻപ് ഇത് നാണം കെട്ട ഷോ, ബിഗ് ബോസിൽ എത്തിയപ്പോൾ അടിപൊളി ഷോ. എന്താണ് വീടിനുള്ളിൽ ചെയ്തതെന്നു പോലും ഓർമയില്ല. എന്നിട്ടാണ് മാന്യനെന്ന് ടാഗ് ചൊല്ലി ചൊല്ലി നടക്കുന്നത്. 

Read More Television Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: