scorecardresearch

ഒരു ഭർത്താവും 5 ഭാര്യമാരും; ചിരിപ്പിക്കാൻ നാഗേന്ദ്രൻ എത്തുന്നു

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'നാഗേന്ദ്രൻസ് ഹണിമൂൺസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ഡിസ്നി പ്ലസ് ഹോട്സ്റ്റാർ

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'നാഗേന്ദ്രൻസ് ഹണിമൂൺസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ഡിസ്നി പ്ലസ് ഹോട്സ്റ്റാർ

author-image
Television Desk
New Update
Nagendran’s Honeymoons

ചിത്രം: ഇൻസ്റ്റഗ്രാം

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി വെബ് സീരീസ് പുറത്തിറക്കാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്സ്റ്റാർ. കസബ, കാവൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിതിൻ രഞ്ജി പണിക്കരാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നൽകുന്ന സീരീസിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറക്കി.

Advertisment

സുരാജ് വെഞ്ഞാറമൂടിന് പുറമേ, ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങി നിരവധി താരങ്ങളാണ് സീരീസിൽ അണിനിരക്കുന്നത്.

കേരള ക്രൈം ഫയൽ, പേരല്ലൂർ പ്രീമിയർ ലീഗ്, മാസ്റ്റർ പീസ് തുടങ്ങിയ സീരീസുകൾക്ക് ശേഷം ഹോട്സ്റ്റാർ ഒരുക്കുന്ന സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. '1 ലൈഫ്, 5 വൈവ്സ്' എന്ന ടാഗ് ലൈനോടെയുള്ള സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഹോട്സ്റ്റാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

Advertisment

നിഖിൽ എസ്. പ്രവീൺ ക്യാമറയും, രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. സീരീസ് ഉടൻ തന്നെ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

Read More Stories Here


 

Web Series Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: