scorecardresearch

Star Singer 9 Grand Finale: സ്റ്റാര്‍ സിങ്ങര്‍ സീസൺ 9 വിജയി ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച, ആര് കിരീടം ചൂടും?

Star Singer 9 Grand Finale: വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണ്ണായക റൗണ്ടുകൾക്കും ശേഷം സ്റ്റാര്‍ സിങ്ങര്‍ ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ എത്തിനിൽക്കുന്നത് 5 പേരാണ്. ആരാവും ഈ സീസണിന്റെ വിജയി?

Star Singer 9 Grand Finale: വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണ്ണായക റൗണ്ടുകൾക്കും ശേഷം സ്റ്റാര്‍ സിങ്ങര്‍ ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ എത്തിനിൽക്കുന്നത് 5 പേരാണ്. ആരാവും ഈ സീസണിന്റെ വിജയി?

author-image
Television Desk
New Update
Star Singer Grand Finale

Star Singer 9 Grand Finale: പ്രേക്ഷകഹൃദയങ്ങൾ നെഞ്ചിലേറ്റിയ അതിമനോഹരമായ പ്രകടനങ്ങളുമായി നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9ന്റെ  ഗ്രാൻഡ് ഫിനാലെയ്ക്ക് ഞായറാഴ്ച തിരശ്ശീല വീഴും. ഒക്ടോബർ 20ന് വൈകുന്നേരം 6  മണിമുതൽ ഏഷ്യാനെറ്റിൽ ഗ്രാൻഡ് ഫിനാലെ  സംപ്രേക്ഷണം ചെയ്യും. 
 
ഒക്ടോബർ 20ന്  എറണാകുളം അങ്കമാലി അഡ് ലക്സ് കൺവെൻഷൻ സെന്ററിൽ ഉച്ചകഴിഞ്ഞു  3 മണിക്ക് സ്റ്റാർ സിംഗർ സീസൺ 9 ഗ്രാൻഡ് ഫിനാലെയുടെ  ഷൂട്ടിംഗ് ആരംഭിക്കും. അഡ് ലക്സ് കൺവെൻഷൻ സെന്ററിലേക്ക് ഉച്ചക്ക് 2 മണി മുതൽ  കാണികൾക്ക്  പ്രവേശനമുണ്ടായിരിക്കും. പ്രവേശനം പാസ്സ് മൂലമായിരിക്കും 
 
വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിർണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ അരവിന്ദ് , നന്ദ , ദിഷ , അനുശ്രീ , ബൽറാം എന്നിവർക്കൊപ്പം പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരാളും മാറ്റുരയ്ക്കാനെത്തുന്നു.

Advertisment

സീസൺ 9 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര, സിതാര കൃഷ്ണകുമാർ, വിധു പ്രതാപ് എന്നിവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താക്കളായി പ്രശസ്ത ഗായകരായ  ഹരിഹരനും സുജാത മോഹനും ഉണ്ടാകും.

സ്റ്റാർ സിംഗര്‍  സീസൺ 9  ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലനും വേദിയിൽ എത്തുന്നു. കൂടാതെ അന്ന പ്രസാദ് , ബിജു കുട്ടൻ , ബിനു അടിമാലി , മാവേലിക്കര ഷാജി, രശ്മി  തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും.

Read More

Advertisment
Music Asianet Reality Show Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: