scorecardresearch

കേറി വാ മക്കളേ; പാട്ടുകാരോട് ചിത്ര പറയുന്നു, വീഡിയോ

പരസ്പരം തല്ലുകൂടി സിതാരയും വിധുവും; ഇതൊന്നും കണ്ട് കുട്ടികൾ പേടിക്കേണ്ടെന്ന് കെ എസ് ചിത്ര, വീഡിയോ കാണാം

പരസ്പരം തല്ലുകൂടി സിതാരയും വിധുവും; ഇതൊന്നും കണ്ട് കുട്ടികൾ പേടിക്കേണ്ടെന്ന് കെ എസ് ചിത്ര, വീഡിയോ കാണാം

author-image
Television Desk
New Update
Star Singer 10th season K S Chithra

Star Singer Season 10 Returns

Star Singer Season 10: മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോകളിൽ ഒന്നായ സ്റ്റാർ സിംഗറിന്റെ പത്താം സീസൺ വരുന്നു.  പത്താം സീസണിലേക്ക് ഗായകരെ കണ്ടെത്താനുള്ള ഓഡിഷൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. 

Advertisment

ഗായിക കെ.എസ്. ചിത്ര, വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ എന്നിവർ ടീസറിലുണ്ട്. ഗുരുകുലം, കോൺവെന്റ് ഗ്രൂപ്പുകളെ ചൊല്ലി പരസ്പരം തല്ലുകൂടുന്ന സിതാരയേയും വിധുവിനെയും വീഡിയോയിൽ കാണാം. "ഈ തല്ലും ബഹളവുമൊന്നും കണ്ടുപേടിക്കേണ്ട, ഈ ചേച്ചി ഇവിടെയുണ്ട്, ധൈര്യമായി കേറി വാ മക്കളേ," എന്നാണ് സ്വതസിദ്ധമായ പുഞ്ചിരിയോടെ കെ എസ് ചിത്ര പറയുന്നത്. 

16 നും 65 നും ഇടയിൽ പ്രായമുള്ള മത്സരാർത്ഥികൾക്ക് സീസൺ പത്തിൽ മത്സരിക്കാം. മുൻ സീസണുകൾ പോലെതന്നെ, കേരളത്തിലെ പല പ്രധാന ജില്ലകളിലും സ്റ്റാർ സിംഗർ ഓഡിഷനുകൾ നടത്തും. ഓഡിഷൻ തീയതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാൽ സ്റ്റാർ സിംഗറിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

Advertisment

കഴിഞ്ഞ സീസൺ പോലെ ഗോകുലം, കോവൻ്റ് സ്കൂൾ ഫോർമാറ്റിൽ തന്നെയാവും ഇത്തവണത്തെ സീസണും എന്ന സൂചനയും ടീസർ തരുന്നുണ്ട്.  2025 മാർച്ചിൽ പത്താം സീസൺ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

സ്റ്റാർ സിംഗർ സീസൺ 9, 2024 ഒക്ടോബറിലാണ് അവസാനിച്ചത്.  അരവിന്ദ് നായർ ആയിരുന്നു സീസൺ ഒൻപതിന്റെ വിജയി. 

Read More

Music Asianet ks chithra Reality Show

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: