scorecardresearch

ബിഗ് ബോസിനകത്തേക്കാൾ പുറത്താണ് കളികൾ, അത് നേരിടാൻ ആത്മബലം വേണം: ശ്രുതി ലക്ഷ്മി

"ബിഗ് ബോസിൽ പോയി വരുമ്പോൾ നിങ്ങളെ പിന്തുണയ്ക്കാൻ കുടുംബവും കൂട്ടുകാരുമൊക്കെ ഉണ്ടെങ്കിൽ വിവാദങ്ങളൊന്നും വലിയ കാര്യമല്ല"

"ബിഗ് ബോസിൽ പോയി വരുമ്പോൾ നിങ്ങളെ പിന്തുണയ്ക്കാൻ കുടുംബവും കൂട്ടുകാരുമൊക്കെ ഉണ്ടെങ്കിൽ വിവാദങ്ങളൊന്നും വലിയ കാര്യമല്ല"

author-image
Television Desk
New Update
Sruthi Lakshmi

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു നടിയും നർത്തകിയുമായ ശ്രുതി ലക്ഷ്മി. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ സൈബർ അറ്റാക്കും ശ്രുതിയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നു.

Advertisment

ഷോയിൽ ശ്രുതി ഏറ്റവും കൂടുതൽ സൗഹൃദം പങ്കിട്ടത് റിനോഷ് ജോർജ്, അനിയൻ മിഥുൻ എന്നീ മത്സരാർത്ഥികളുമായിട്ടായിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ ആ സൗഹൃദവും പലവഴി ചിതറി. ജീവിതകഥ പറയുന്ന ടാസ്കിൽ മിഥുൻ പറഞ്ഞ വ്യാജകഥ വിവാദമായത് ശ്രുതിയെ വലിയ  വിഷമത്തിലാക്കിയിരുന്നു. ഷോയിൽ ശ്രുതിയും റിനോഷും തമ്മിലുണ്ടായ സൗഹൃദവും സൈബറിടങ്ങളിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടു.  

ബിഗ് ബോസ് മലയാളം ആറാം സീസൺ ആരംഭിക്കാൻ പോവുകയാണ് ഇപ്പോൾ. അതിനിടയിൽ ഷോയെ കുറിച്ചും താൻ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ചുമൊക്കെ ശ്രുതി മുൻപു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

"ബിഗ് ബോസിലേക്ക് പോവുകയെന്നത് നല്ല അനുഭവമാണ്. ജീവിതത്തിൽ ഒരു തവണമാത്രം കിട്ടുന്ന അനുഭവം. പക്ഷേ, എന്നെ പോലെ മനസിന് കട്ടിയില്ലാത്ത ആളുകൾ ബിഗ് ബോസിലേക്ക് പോകണ്ടതില്ലെന്നാണ് ഞാൻ പറയുക. കാരണം ബിഗ് ബോസിനകത്തുള്ള കളികളേക്കാൾ പുറത്താണ് കളികൾ. അത് നേരിടാനുള്ള ആത്മബലം വേണം. ബിഗ് ബോസിൽ പോയി വരുമ്പോൾ നിങ്ങളെ പിന്തുണയ്ക്കാൻ കുടുംബവും കൂട്ടുകാരുമൊക്കെ ഉണ്ടെങ്കിൽ വിവാദങ്ങളൊന്നും വലിയ കാര്യമല്ല," ശ്രുതിയുടെ വാക്കുകളിങ്ങനെ. 

Advertisment

Read More Entertainment Stories Here

Actress Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: