/indian-express-malayalam/media/media_files/m4Bh42DQSS7sLZH88UnF.jpg)
The Bacardi Song by Rinosh George and Lachu
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മത്സരാർത്ഥികളാണ് റിനോഷ് ജോർജും ഐശ്വര്യ സുരേഷ് എന്ന ലെച്ചുവും.വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് റിനോഷ് ഇറക്കിയ പുതിയ ആൽബം സോങ്ങാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ദി ബക്കാർഡി സോങ് എന്നാണ് ആൽബത്തിനു നൽകിയിരിക്കുന്ന പേര്.
വെള്ളിയാഴ്ച യൂട്യൂബിൽ റിലീസ് ചെയ്ത ഈ വീഡിയോ ട്രെൻഡിംഗ് ലിസ്റ്റിൽ 12-ാം സ്ഥാനത്താണുള്ളത്. "അവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് സുഹൃത്തുക്കളെ," എന്നാണ് ഇരുവരുടെയും ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. മനോഹരമായ കെമിസ്ട്രിയാണ് ഇരുവരും പങ്കിടുന്നതെന്നും കമന്റുകൾ പറയുന്നു.
ബിഗ് ബോസ് ഷോയ്ക്കിടയിൽ തന്നെ നല്ല സൗഹൃദം പങ്കിട്ടിരുന്ന രണ്ടുപേരാണ് ലെച്ചുവും റിനോഷും. ഇരുവരുടെയും കോമ്പോയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു.
നടി, നർത്തകി, മോഡൽ, ബിഗ് ബോസ് താരം എന്നീ നിലകളിലെല്ലാം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്ന വ്യക്തിത്വമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു ഏറെ നാളുകളായി മുംബൈയിലായിരുന്നു താമസം. എന്നാൽ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കൊച്ചിയിലേക്ക് താമസം മാറിയിരിക്കുകയാണ് ലെച്ചു.
Read More Entertainment Stories Here
- അടുത്ത ജന്മം ഷംന കാസിമിന്റെ മകനായി ജനിക്കണം: മിഷ്കിൻ
- ഇങ്ങനെയുമുണ്ടോ ഒരു പപ്പാ വിളി?; 'അനിമലി'നെ ട്രോളി ട്രോളന്മാർ
- ജമന്തിയുടെ ശബ്ദമായത് പാർവ്വതി
- ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ
- ഏറിയാൽ 2000 രൂപ, അതിലും വിലയുള്ളത് ഒന്നും വാങ്ങാറില്ല: സായ് പല്ലവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us