scorecardresearch

ഞങ്ങളുടെ രാജകുമാരനെത്തി: അമ്മയായ സന്തോഷം പങ്കിട്ട് ലക്ഷ്മി പ്രമോദ്

മകൾ ദുഅയ്ക്ക് കൂട്ടായൊരു കുഞ്ഞനുജനെത്തിയ സന്തോഷം പങ്കിട്ട് ലക്ഷ്മി

മകൾ ദുഅയ്ക്ക് കൂട്ടായൊരു കുഞ്ഞനുജനെത്തിയ സന്തോഷം പങ്കിട്ട് ലക്ഷ്മി

author-image
Television Desk
New Update
Lekshmi Pramod Blessed with baby boy

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടി ലക്ഷ്മി പ്രമോദ്. വില്ലത്തി വേഷങ്ങളാണ് ലക്ഷ്മി കൂടുതലും അവതരിപ്പിച്ചത്. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തി. എന്നാൽ ഒരു സുപ്രഭാതത്തിൽ ലക്ഷ്മി പരമ്പരയിൽ നിന്നും പിന്മാറി. തൊട്ടു പിന്നാലെ പിന്മാറ്റത്തിനുള്ള കാരണവും ലക്ഷ്മി യൂട്യൂബിലൂടെ അവതരിപ്പിച്ചു. താൻ ഗർഭിണിയായതിനാലാണ് പരമ്പര വിടുന്നത് എന്നായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. 

Advertisment

അസർ ആണ് ലക്ഷ്മിയുടെ ഭർത്താവ്. ദുഅ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്.  ഇപ്പോഴിതാ, വീണ്ടും അമ്മയായ സന്തോഷം പങ്കിടുകയാണ് ലക്ഷ്മി. 

ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.  ഫെബ്രുവരി 19നായിരുന്നു മകന്റെ ജനനമെന്നും ലക്ഷ്മി പറയുന്നു. 

Advertisment

Read More Television Stories Here

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: