scorecardresearch

എങ്കിലേ  എന്നോട് പറ; ശ്വേത മേനോനും സാബുമോനും പറയുന്നു

പുതിയ ഗെയിം ഷോയുമായി  ശ്വേത മേനോനും സാബുമോനും

പുതിയ ഗെയിം ഷോയുമായി  ശ്വേത മേനോനും സാബുമോനും

author-image
Television Desk
New Update
Enkile Ennodu Para

'എങ്കിലേ  എന്നോട് പറ' ഒക്ടോബർ 26 മുതൽ

പുതിയ ഗെയിം ഷോയുമായി  ശ്വേത മേനോനും സാബുമോനും. 'എങ്കിലേ  എന്നോട് പറ' എന്നു പേരിട്ടിരിക്കുന്ന ഗെയിം ഷോ ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു.

Advertisment

'എങ്കിലേ  എന്നോട് പറ' എന്നത് ഒരു ഗെസ്സിംഗ് ഗെയിം ഷോയാണ്.  പങ്കെടുക്കുന്ന  മത്സരാർത്ഥികൾ  'യെസ്' അല്ലെങ്കിൽ 'നോ' എന്ന് മാത്രം പറഞ്ഞ് വിജയിക്കാൻ ശ്രമിക്കേണ്ടതുണ്ട്. മൂന്ന് റൗണ്ടുകളിലായി മൂന്ന് മത്സരാർത്ഥികൾ തമ്മിൽ മത്സരം നടക്കും, ഓരോ റൗണ്ടിനും പ്രത്യേക ചലഞ്ചുകൾ ഉണ്ടായിരിക്കും. ഓരോ റൗണ്ടിനും അവസാനത്തിൽ, കുറഞ്ഞ പോയിന്റുള്ള അതിഥി പുറത്ത് പോകുകയും, അവസാന മത്സരാർത്ഥി വലിയ സമ്മാനത്തിനായി മത്സരിക്കുകയും ചെയ്യും.

ചലച്ചിത്രതാരങ്ങളും ബിഗ് ബോസ് മുൻമത്സരാർത്ഥികളുമായ ശ്വേത മേനോനും സാബുമാണ്  ഈ ഷോയുടെ അവതാരകർ . ആദ്യ എപ്പിസോഡുകളിൽ സുരഭിലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, ടിനി ടോം, ഗായത്രി സുരേഷ്, പ്രശാന്ത് , കോട്ടയം നസീർ, അസീസ്, നോബി എന്നിവരാണ് മത്സരാർത്ഥികളായി എത്തുന്നത്. 

Advertisment

ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ എല്ലാ ശനി,  ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് ആണ്   'എങ്കിലേ  എന്നോട് പറ'  സംപ്രേക്ഷണം ചെയ്യുക.

Read More

Television Games Asianet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: