/indian-express-malayalam/media/media_files/sXCJL3Dazg0lot1H7ALa.jpg)
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ. ഏറെ ഫോളോവേഴ്സും ദിയയ്ക്കുണ്ട്.
അടുത്തിടെയാണ് കൂട്ടുകാരൻ അശ്വിൻ ഗണേഷ് തന്നെ പ്രപ്പോസ് ചെയ്തുവെന്നും താൻ 'യെസ്' പറഞ്ഞുവെന്നും ദിയ വെളിപ്പെടുത്തിയത്. അശ്വിനുമായി പ്രണയത്തിലാണോ എന്ന് നിരന്തരം ആരാധകർ ചോദിച്ചുകൊണ്ടിരുന്നെങ്കിലും അടുത്തിടെ മാത്രമാണ് ദിയ തന്റെ പ്രണയം സ്ഥിരീകരിച്ചത്.
അശ്വിനെ കുറിച്ച് ദിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "എന്റെ ജീവിതത്തിൽ വന്നുപോയ ബന്ധങ്ങളിൽ എവിടെയും ഞാൻ ഒരു സുന്ദരിയാണ്, അല്ലെങ്കിൽ എന്നെ കംഫർട്ടബിളാക്കുന്ന ഒരു ഫീലും തന്നിട്ടില്ല. അതിനാൽ തന്നെ അതിലൊന്നും എനിക്ക് സെക്യുർ ഫീൽ തോന്നിയിരുന്നില്ല. എന്റെ കൂടെ ബന്ധത്തിൽ ആയിരിക്കുമ്പോൾ പോലും അവരെല്ലാം വേറെ പെണ്ണുങ്ങളെയായിരുന്നു നോക്കിയിരുന്നത്. മറ്റുള്ള പെൺകുട്ടികൾ സുന്ദരികളാണെന്നു അവർ പറയും. അപ്പോൾ എന്റെ മനസിൽ ഞാൻ മോശമാണോ എന്ന ചിന്ത വരും. എന്നാൽ അശ്വിൻ അങ്ങനെയായിരുന്നില്ല. അശ്വിനെപ്പോഴും എന്നെ കംഫർട്ടബിളാക്കാനാണ് ശ്രമിച്ചത്. എന്റെ സുഹൃത്തായിരിക്കാനാണ് അവനെപ്പോഴും ആഗ്രഹിച്ചത്. ഞാനെന്തു കൂറ ലുക്കിൽ നിന്നാലും എന്ത് ഭംഗിയാണ് നിന്നെ കാണാൻ എന്നിവൻ പറയും. സെൽഫ് കോൺഫിഡൻസ് ഇവൻ തന്നുകൊണ്ടിരിക്കും."
"എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവൻ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് ഒരുപാട് കുറവുകളുണ്ട്, അതിനിടയിലും എന്റെ നന്മകൾ കണ്ടെത്തി കൂടെ നിൽക്കുന്ന ആളാണ്. ജീവിതത്തിലെ മോശം അവസ്ഥകളിലെല്ലാം കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമാകണമെന്ന് എന്റെ കൂടെ നിന്ന എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ അശ്വിന് അങ്ങനെയില്ല. വേറെ ഒന്നും കണ്ടിട്ടില്ല ഇവൻ എന്റെയൊപ്പം കൂടിയത്. ഒരു ബിൽ പോലും എന്നെ കൊണ്ട് കൊടുപ്പിക്കില്ല. അതേസമയം, എന്റെ കൂടെ നിന്ന എല്ലാവരും എന്റെ കാർഡ് എടുത്ത് യൂസ് ചെയ്ത ആളുകളായിരുന്നു', ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ദിയ പറഞ്ഞു.
പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ പലപ്പോഴും കാര്യങ്ങൾ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാൾ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകർച്ചകളെ കുറിച്ചുമെല്ലാം വളരെ സത്യസന്ധമായി തന്നെ ദിയ സംസാരിക്കാറുണ്ട്.
Read More Entertainment Stories Here
- ആ സ്പെഷൽ വ്യക്തി ലെച്ചു; സർപ്രൈസ് പൊളിച്ച് റിനോഷ്
- അടുത്ത ജന്മം ഷംന കാസിമിന്റെ മകനായി ജനിക്കണം: മിഷ്കിൻ
- ഇങ്ങനെയുമുണ്ടോ ഒരു പപ്പാ വിളി?; 'അനിമലി'നെ ട്രോളി ട്രോളന്മാർ
- ജമന്തിയുടെ ശബ്ദമായത് പാർവ്വതി
- ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ
- ഏറിയാൽ 2000 രൂപ, അതിലും വിലയുള്ളത് ഒന്നും വാങ്ങാറില്ല: സായ് പല്ലവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.