scorecardresearch

ആ സ്പെഷൽ വ്യക്തി ലെച്ചു; സർപ്രൈസ് പൊളിച്ച് റിനോഷ്

വാലന്റൈൻസ് ഡേയ്ക്ക് ആരാധകർക്ക് സർപ്രൈസുമായി റിനോഷും ലെച്ചുവും

വാലന്റൈൻസ് ഡേയ്ക്ക് ആരാധകർക്ക് സർപ്രൈസുമായി റിനോഷും ലെച്ചുവും

author-image
Television Desk
New Update
Rinosh BiggBoss

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥികളായി എത്തി ഹൃദയം കവർന്ന താരമാണ് നടനും റാപ്പറുമായ  റിനോഷ് ജോർജ്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഷോ പൂർത്തിയാക്കാൻ റിനോഷിനു സാധിച്ചിരുന്നില്ല. സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ  ഷോ ക്വിറ്റ് ചെയ്യേണ്ടി വന്നെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റിനോഷിനു സാധിച്ചിരുന്നു. 

Advertisment

കഴിഞ്ഞ ദിവസം തന്റെ പുതിയ മ്യൂസിക് ആൽബവുമായി ബന്ധപ്പെട്ട് റിനേഷ് ഒരു അപ്ഡേറ്റ് പങ്കിട്ടിരുന്നു. വീഡിയോയിൽ റിനോഷിനു പിന്നിലായി ഒരു പെൺകുട്ടിയേയും കാണാമായിരുന്നു. മുഖം വ്യക്തമല്ലാത്ത ആ പെൺകുട്ടി ആരെന്ന് ഗസ്സ് ചെയ്യാമോ എന്നും റിനോഷ് കുറിച്ചിരുന്നു. ഇപ്പോഴിതാ, ആ പെൺകുട്ടി ആരെന്നു വെളിപ്പെടുത്തുകയാണ് റിനോഷ്. മറ്റാരുമല്ല, ബിഗ് ബോസ് അഞ്ചാം സീസണിൽ റിനോഷിന്റെ സഹമത്സരാർത്ഥിയായിരുന്ന ഐശ്വര്യ സുരേഷ് എന്ന ലെച്ചുവാണ് അത്. 

ബിഗ് ബോസ് ഷോയ്ക്കിടയിൽ തന്നെ നല്ല സൗഹൃദം പങ്കിട്ടിരുന്ന രണ്ടുപേരാണ് ലെച്ചുവും റിനോഷും. ഇരുവരുടെയും കോമ്പോയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു.

Advertisment

നടി, നർത്തകി, മോഡൽ, ബിഗ് ബോസ് താരം എന്നീ നിലകളിലെല്ലാം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്ന വ്യക്തിത്വമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.

സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു ഏറെ നാളുകളായി മുംബൈയിലായിരുന്നു താമസം. എന്നാൽ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കൊച്ചിയിലേക്ക് താമസം മാറിയിരിക്കുകയാണ് ലെച്ചു. 

ലെച്ചുവിനും റിനോഷിനെ പോലെ ഷോ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.  ആരോഗ്യപ്രശ്നങ്ങൾ കാരണം ഷോ ക്വിറ്റ് ചെയ്യുകയായിരുന്നു ലെച്ചു. 

Read More Entertainment Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: