/indian-express-malayalam/media/media_files/UN8Kkz6bPTbn2GvQae1l.jpg)
സംസ്ഥാന വിവിധ ജില്ലകളിൽ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. ശമനമില്ലാതെ തുടരുന്ന പെരുമഴയിൽ പല പ്രദേശങ്ങളും റോഡുകളുമെല്ലാം മുങ്ങിയ അവസ്ഥയാണ്. എറണാകുളത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല.
നടൻ ബിനീഷ് ബാസ്റ്റിൻ ഷെയർ ചെയ്ത വെള്ളപ്പൊക്ക വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീടിനു ചുറ്റും വെള്ളം കയറിയപ്പോൾ, ഉമ്മറത്തിരുന്ന് ചൂണ്ടയിടുകയാണ് ബിനീഷ്. ഓരോ വർഷവും കൊച്ചിയിൽ നന്നായൊന്നു മഴ പെയ്താൽ മുണ്ടൻവേലിയിലെ ബിനീഷിന്റെ വീടിന്റെ മുറ്റം വെള്ളത്തിലാവും.
കൊച്ചിയിൽ ജനിച്ചു വളർന്ന ബിനീഷിനെ സംബന്ധിച്ച് പ്രിയപ്പെട്ട ഹോബികളിൽ ഒന്നാണ് മീൻ പിടിത്തം, പ്രത്യേകിച്ച് മഴക്കാലത്ത്. ഇക്കുറിയും വീടിന്റെ ഉമ്മറത്തിരുന്ന് മീൻ പിടിക്കാനുള്ള അവസരമാണ് ബിനീഷിന് ലഭിച്ചിരിക്കുന്നത്.
"ഒരു മണിക്കൂർ മഴകൊണ്ട് കൊച്ചി മുങ്ങി.. വീട്ടിലിരുന്ന് ഇങ്ങനെ ചൂണ്ടിയിടാൻ പറ്റുമോ?" എന്നാണ് ബിനീഷ് വീഡിയോ പങ്കുവച്ച് ചോദിക്കുന്നത്.
“വീടുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, വെള്ളത്തിന് കടലിലേക്ക് ഒഴുകാൻ വഴിയില്ലാതായി. കൂടാതെ മുമ്പ് നദികളിൽ നിന്ന് പിടിച്ചിരുന്ന പല മത്സ്യങ്ങളേയും എനിക്ക് വീടിന്റെ മുറ്റത്ത് കാണാൻ കഴിഞ്ഞു. അതിനാൽ, ഇത് പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ തീരുമാനിച്ചു, വരാൽ, കൂരി, കറൂപ്പ് എന്നിവയുൾപ്പെടെ രണ്ട് കിലോ മത്സ്യമെങ്കിലും പിടിച്ചിട്ടുണ്ട്,” മുൻവർഷങ്ങളിൽ വീട്ടുമുറ്റത്തിരുന്ന് ചൂണ്ടയിട്ടതിനെ കുറിച്ച് ബിനീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
Read More Stories Here
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ താരത്തെ മനസ്സിലായോ?
- സ്ത്രീകൾ ബിഗ്ഗ്ബോസിൽ കയറുന്നത് വഴങ്ങി കൊടുത്തിട്ടാണോ?; ആങ്കറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ശരണ്യ
- ഒടുവിൽ അർജുൻ മനസ്സുതുറന്നു, എന്നിട്ടും ശ്രീതുവിനു മനസ്സിലായില്ലേ എന്ന് ആരാധകർ
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us