scorecardresearch

ഇത്രയും വെറുപ്പ് ഗബ്രി അര്‍ഹിക്കുന്നില്ല: സാനിയ ഇയ്യപ്പന്‍, Bigg Boss Malayalam 6

Bigg Boss Malayalam 6: ഗബ്രിയ്ക്ക് പിന്തുണയുമായി നടി സാനിയ ഇയ്യപ്പൻ

Bigg Boss Malayalam 6: ഗബ്രിയ്ക്ക് പിന്തുണയുമായി നടി സാനിയ ഇയ്യപ്പൻ

author-image
Television Desk
New Update
Saniya Iyappan Gabri Bigg Boss Malayalam 6

Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ ആറിൽ വലിയ സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന രണ്ടു മത്സരാർത്ഥികളാണ് ഗബ്രിയും ജാസ്മിൻ ജാഫറും. ഇരുവരും തമ്മിലുള്ള സൗഹൃദം ഹൗസിനകത്തും പുറത്തുമൊക്കെ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ജാസ്മിനുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഗബ്രിയും രൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

Advertisment

ബിഗ് ബോസ് വീടിനകത്ത് പിടിച്ചുനിൽക്കാൻ ഇരുവരും ചേർന്ന് ലവ് ട്രാക്ക് കളിക്കുന്നു, പ്രേക്ഷകരെ വിഡ്ഢിയാക്കുന്നു എന്നൊക്കെയാണ് പുറത്തു പരക്കുന്ന വിമർശനങ്ങൾ. ഇതെല്ലാം ഇരുവരുടെയും കാര്യത്തിൽ വളരെ നെഗറ്റീവായിട്ടാണ് ബാധിച്ചിരിക്കുന്നത്. 

വിഷുദിന എപ്പിസോഡിൽ മോഹൻലാൽ, ജാസ്മിനും ഗബ്രിയ്ക്കും അവരുടെ ബന്ധമെന്താണെന്ന് പ്രേക്ഷകരോട് സംസാരിക്കാനും ക്ലാരിഫിക്കേഷൻ നൽകാനും അവസരം നൽകിയിരുന്നു.  പ്രേക്ഷകരുടെ റിക്വസ്റ്റ് പ്രകാരമായിരുന്നു അത്തരമൊരു ക്ലാരിഫിക്കേഷന് ബിഗ് ബോസ് വേദിയൊരുക്കിയത്.  ഇരുവരുടെയും ചില വീഡിയോകളും ബിഗ് ബോസ് പ്ലേ ചെയ്തിരുന്നു. എന്നാൽ, അതിനു കൃത്യമായ മറുപടി പറയാൻ ഇരുവർക്കുമായില്ല എന്നു മാത്രമല്ല, ആ വീഡിയോകൾ കണ്ടതോടെ ജാസ്മിനും ഗബ്രിയും കൂടുതൽ ഇമോഷണലാവുകയും വീക്കാവുകയും ചെയ്തിരുന്നു. 

ജാസ്മിനെ  ലവ് ട്രാക്കിൽ പിടിച്ചിടുന്നത് ഗബ്രിയാണെന്നും, ജാസ്മിനെ ഗബ്രി കൺഫ്യൂസ് ചെയ്യിക്കാൻ ശ്രമിക്കുന്നുമൊക്കെയുള്ള വിമർശനങ്ങൾക്ക് ഗബ്രിയ്ക്ക് നേരെ ഉയരുന്നുണ്ട്. വീടിനകത്തെ സഹമത്സരാർത്ഥികളിൽ പലരും സമാനമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 

Advertisment

ഇപ്പോഴിതാ, ഗബ്രിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സാനിയ തന്റെ പിന്തുണ വ്യക്തമാക്കിയത്. 

"ഗബ്രി നീ ഇത്ര വെറുപ്പ് അര്‍ഹിക്കുന്നില്ല," എന്നാണ് സാനിയയുടെ വാക്കുകൾ. . 

Saniya Iyappan Gabri Bigg Boss Malayalam 6

അതേസമയം, കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് ഗബ്രിയും ജാസ്മിനും കടന്നുപോവുന്നത്. ഗബ്രി ബിഗ് ബോസിനോട് മനശാസ്ത്രഞ്ജന്റെ സഹായം തേടിയിരുന്നു. . 

"എനിക്ക് പ്രഷർ മൂലം കൈവിട്ടുപോവുന്നുണ്ട്. എനിക്ക് ക്വിറ്റ് ചെയ്യണം," എന്ന് ബിഗ് ബോസിനോട് ഗബ്രി അഭ്യർത്ഥിക്കുകയും ചെയ്തു

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: