/indian-express-malayalam/media/media_files/8oDqTCjLdw8qpQAhsipK.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറു തുടങ്ങി മൂന്നാം നാൾ മുതൽ വീടിനകത്ത് ശ്രദ്ധ നേടിയ കോമ്പോയാണ് ജാസ്മിൻ- ഗബ്രി സൗഹൃദം. പുറത്തു നിന്നു തന്നെ പ്ലാൻ ചെയ്ത് വന്ന്, വീടിനകത്ത് ലവ് ട്രാക്ക് കളിക്കുകയാണോ എന്നു സംശയമുണ്ടാക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. സഹമത്സരാർത്ഥികളും പ്രേക്ഷകരുമെല്ലാം സംശയദൃഷ്ടിയോടെയാണ് ജാസ്മിൻ- ഗബ്രി റിലേഷനെ നോക്കി കണ്ടത്. അവതാരകനായ മോഹൻലാലും ഇടയ്ക്ക് ഇരുവരും തമ്മിലുള്ള റിലേഷൻ എന്താണെന്ന് വിശദീകരിക്കാനും പ്രേക്ഷകർക്കു മുന്നിൽ ക്ലാരിറ്റി വരുത്താനും ജാസ്മിനും ഗബ്രിയ്ക്കും അവസരം നൽകി. ഇരുവരുടെയും ചില വീഡിയോകളും ബിഗ് ബോസ് പ്ലേ ചെയ്തിരുന്നു. പ്രേക്ഷകരുടെ റിക്വസ്റ്റ് പ്രകാരമായിരുന്നു അത്തരമൊരു ക്ലാരിഫിക്കേഷന് ബിഗ് ബോസ് വേദിയൊരുക്കിയത്. എന്നാൽ അപ്പോഴും ഗബ്രി മൗനം പാലിച്ചു.
അതേസമയം, തനിക്ക് ഗബ്രിയെ വലിയ ഇഷ്ടമാണെന്നും പ്രണയത്തിലാവാതിരിക്കാൻ താൻ ശ്രമിക്കുകയാണെന്നുമായിരുന്നു ജാസ്മിന്‍ മോഹന്‍ലാലിനോട് പറഞ്ഞത്. ഗബ്രിക്ക് തന്നോടും ഇഷ്ടമുണ്ടെന്നും എന്നാല്‍ ഇരുവരുടെയും പ്രണയം ഒരിക്കലും വര്‍ക്കൗട്ട് ആവില്ലെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. ബിഗ് ബോസ് വീടിനകത്തെ സംഭവവികാസങ്ങൾ പുറത്തും വലിയ രീതിയിൽ ചർച്ചയായതോടെ, ജാസ്മിനുമായി കല്യാണമുറപ്പിച്ച പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയിരുന്നു.
കഴിഞ്ഞ ദിവസം ഈ റിലേഷൻഷിപ്പിൽ ക്ലാരിറ്റിവേണം എന്നു ജാസ്മിൻ ആവശ്യപ്പെട്ടപ്പോൾ "എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷേ വിവാഹം കഴിക്കാനോ റിലേഷൻഷിപ്പിനോ താത്പര്യമില്ല," എന്ന് ഗബ്രി നയം വ്യക്തമാക്കിയിരുന്നു. ഗബ്രിയുടെ ഈ മറുപടി ജാസ്മിനെ തകർക്കുകയും ഗബ്രിയിൽ നിന്നും ജാസ്മിൻ അകലം സൂക്ഷിക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ട കാഴ്ച.
എന്നാൽ, ഇപ്പോഴിതാ വീണ്ടും അതേ വിഷയത്തിലേക്കു തന്നെ തിരിച്ചെത്തുകയാണ് ജാസ്മിനും ഗബ്രിയും. തങ്ങളുടെ ബന്ധത്തിലെ ക്ലാരിറ്റിയില്ലായ്മയെ കുറിച്ച് സംസാരിക്കുന്ന ജാസ്മിനും ഗബ്രിയുമാണ് പുതിയ പ്രൊമോയിലെയും താരങ്ങൾ.
"റസ്മിനു മാത്രമാണ് ഞാൻ ക്ലാരിറ്റി കൊടുത്തത്, നിനക്കു തന്നിട്ടില്ല," എന്നാണ് ഗബ്രി ജാസ്മിനോട് പറയുന്നത്. "റസ്മിനും എനിക്കുമുള്ള ക്ലാരിറ്റി രണ്ടാണോ?" എന്ന് ജാസ്മിൻ തിരിച്ചു ചോദിക്കുന്നതും കാണാം.
അതേസമയം, ഇരുവരും മാറിയിരുന്ന് സംസാരിക്കുന്നതു കണ്ട് സിജോ അർജുനോട് ഇക്കാര്യം സംസാരിക്കുന്നതും പ്രൊമോയിൽ കാണാം. ഇതൊക്കെ അവർക്ക് ഒരൊറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം. ഐ ലവ് യൂ. ഞങ്ങൾ കല്യാണം കഴിക്കാൻ പോവാ. അത്രയും പറഞ്ഞാൽ മതി. ഇതു കല്യാണം കഴിക്കുമോ? അതുമില്ല," എന്നാണ് സിജോ പറയുന്നത്.
Read More Stories Here
- ട്രിഗർ ഗെയിം കളിച്ച് ഒടുവിൽ നില തെറ്റിയ സിബിൻ, പിഴച്ചതെവിടെ? Bigg Boss Malayalam 6
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
- ഇനി നടക്കപ്പോറത് സിബിൻ-ജാസ്മിൻ വാർ, ഈ സീസൺ അറിയപ്പെടുക ജാസ്മിന്റെ പേരിൽ: ദിയ സന
- വിഷു കളറാക്കാൻ മമ്മൂട്ടി, മോഹൻലാൽ പടങ്ങൾ; അതിഥിയായി റഹ്മാനും
- ശ്രീതുവിനോട് ക്രഷ് തുറന്നു പറഞ്ഞ് റസ്മിൻ; വീഡിയോ:
- 10 ലക്ഷം രൂപ മാത്രം; ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്കെന്ന് റോക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us