/indian-express-malayalam/media/media_files/t3cWEgASTWwytl9jwf5n.jpg)
Bigg Boss malayalam 6: ബിഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന മത്സരാർത്ഥികളിലൊരാളാണ് ജാസ്മിൻ ജാഫർ. വീടിനകത്തു നിന്നും പുറത്തുനിന്നും ഒരുപോലെ അറ്റാക്ക് നേരിടുന്ന മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ.
വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നേരിടുന്ന ജാസ്മിനെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സീസൺ രണ്ടിലെ മത്സരാർത്ഥികളിൽ ഒരാളായ ആർ ജെ രഘു. "ബിഗ് ബോസ് മലയാളം സീസൺ ആറ് ജാസ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്, ജാസ്മിനോളം സ്ട്രോങ്ങായ മറ്റൊരു മത്സരാർത്ഥി ഈ സീസണില്ല," എന്നാണ് രഘു വിലയിരുത്തുന്നത്.
"ഓരോ ബിഗ് ബോസ് കാലത്തും നന്നായി പെർഫോം ചെയ്യുന്ന മിക്കവരും നേരിടേണ്ടി വരുന്ന പ്രശ്നമാണ് സൈബർ ബുള്ളിയിങ് എന്നത്. ഈ സീസൺ ആദ്യമൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, പ്രായം കൊണ്ട് വളരെ ചെറുതായൊരു പെൺകുട്ടിയെ ഹൈജീന്റെ പേരിലും, അവൾക്കവിടെ ഒരു പ്രണയമുണ്ടായി എന്നതിന്റെ പേരിലുമൊക്കെ പൊതുസമൂഹം വിലയിരുത്തപ്പെടുന്നതു കണ്ടു. അതെല്ലാം ഷോയുടെ ഭാഗമാണെന്നാണ് ആദ്യം ഓർത്തത്. എന്നാൽ ഷോയിൽ ഉദ്ദേശിച്ച സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ മടങ്ങേണ്ടി വന്ന പലരും പുറത്തുവന്ന് അഭിമുഖങ്ങളിലും മറ്റും ജാസ്മിന്റെ പേരു വല്ലാതെ മോശമാക്കുന്നതു കണ്ടപ്പോഴാണ് ഒരു ആസൂത്രിതമായ ആക്രമണം നടക്കുന്നതു പോലെ തോന്നിയത്," രഘു ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോടു പറഞ്ഞു.
"ഒരാൾ ദിവസവും തലകുളിക്കുന്നില്ല എന്നതൊക്കെ വച്ച് ഒരാളെ അറ്റാക്ക് ചെയ്യുന്നത് വളരെ മോശമാണ്. നിത്യവും തല കുളിക്കാത്ത എത്രയോ പെൺകുട്ടികൾ എന്റെ അറിവിൽ തന്നെയുണ്ട്. അതൊക്കെ ഒരാളുടെ പേഴ്സണൽ ചോയ്സാണ്. നിലവിൽ ആ വീട്ടിൽ ഉള്ളതിൽ ഏറ്റവും സ്ട്രോങ്ങായ മത്സരാർത്ഥി ജാസ്മിൻ തന്നെയാണ്, അതിൽ യാതൊരു സംശയവുമില്ല. ആ പെൺകുട്ടി ഈ ഷോയിൽ തന്നെ എന്തൊക്കെ കാര്യങ്ങളെയാണ് അതിജീവിക്കുന്നത്. ഓരോ ദിവസവും വീഴും, അടുത്ത ദിവസം എണീറ്റ് ഗെയിമറായി മുന്നോട്ടു നടക്കും. പറയേണ്ടിടത്ത് കൃത്യമായ പോയിന്റുകൾ പറയുന്നു. എന്തൊക്കെ പറഞ്ഞാലും, സീസൺ ആറ് അവരുടെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എന്തുവിഷയം വന്നാലും ഒടുവിൽ ഉയർന്നുകേൾക്കുക ജാസ്മിൻ ജാഫർ എന്ന പേരു തന്നെയാണ്. ജാസ്മിൻ ജാഫർ എന്ന പെൺകുട്ടി ബിഗ് ബോസിനു ശേഷം എന്താവുമെന്നറിയില്ല. പക്ഷേ ഒരു സ്ത്രീയെന്ന പരിഗണനയിലും മത്സരാർത്ഥിയെന്ന പരിഗണനയിലും അവരെ പിന്തുണയ്ക്കേണ്ട ആവശ്യകത ഉണ്ടെന്ന വ്യക്തമായ ഉറപ്പിന്റെ പുറത്തു തന്നെയാണ് ഞാൻ പബ്ലിക്കായി എന്റെ പിന്തുണ പ്രഖ്യാപിച്ചത്."
/indian-express-malayalam/media/media_files/wwHRJRCbK00pIokxMgd0.jpg)
"സോഷ്യൽ മീഡിയയിൽ അത്രയേറെ ഫോളോവേഴ്സോ സ്വാധീനമോ ഒന്നുമില്ലാത്ത ആളാണ് ഞാൻ. എന്റെ പിന്തുണ കൊണ്ട് എന്താവും എന്നതും മറ്റൊരു കാര്യമാണ്. പക്ഷേ, അറിയപ്പെടുന്ന സെലിബ്രിറ്റികൾ, വലിയ സ്ത്രീപക്ഷമൊക്കെ പറയുന്നവർ പോലും ഈ പെൺകുട്ടിയെ അധിക്ഷേപിക്കുകയാണ്. അതിനകത്ത് ഒരു ജിം ട്രെയിനറുണ്ട്, അയാൾക്ക് ഒരുപാട് സെലിബ്രിറ്റി കണക്ഷനുണ്ട്. അയാളുടെയാളുകൾ പോലും ജാസ്മിനെതിരെ ബുള്ളിയിങ് നടത്തുന്നു. യൂട്യൂബിൽ പണം വാങ്ങി റിവ്യൂ ചെയ്യുന്നവർ ജാസ്മിനെയും അവളുടെ കുടുംബത്തെ പോലും മോശമായി ചിത്രീകരിക്കുന്നു. ഇത്രയൊന്നും ഹേറ്റ് ഒരു മത്സരാർത്ഥിയും അർഹിക്കുന്നില്ല. അതുകൊണ്ടാണ് ജാസ്മിനെ സപ്പോർട്ട് ചെയ്യണം എന്നു തോന്നിയത്. പബ്ലിക്കായി ജാസ്മിനെ പിന്തുണയ്ക്കുന്നു എന്നു ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടപ്പോൾ മുതൽ എനിക്കു നേരെയും വരുന്നുണ്ട് മോശപ്പെട്ട കമന്റുകളും ചീത്തവിളികളുമൊക്കെ. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അലസാൻട്ര ജോൺസണും ജാസ്മിനെ പിന്തുണച്ചു പബ്ലിക്കായി രംഗത്തുവന്നിരുന്നു. അവൾക്കു നേരെയും ചീത്തവിളികളാണ്. എനിക്കു ഈ സൈബർ ബുള്ളിയിങ് ഒന്നും പുത്തരിയല്ല, ഞാനതിനു തരിമ്പും വില കൽപ്പിക്കുന്നില്ല. ഈ ചെറുപ്രായത്തിൽ തന്നെ ആ പെൺകുട്ടി ബിഗ് ബോസ് വീടിനകത്തും പുറത്തും ഇത്രയേറെ ആക്രമണങ്ങൾ നേരിടേണ്ടി വരുമ്പോൾ അവരെ പിന്തുണയ്ക്കേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. അതെന്റെ നിലപാടാണ്."
"ഒരു സ്ത്രീ മത്സരാർത്ഥിയെ പൊതു സമൂഹവും സോഷ്യൽ മീഡിയയുമൊക്കെ എത്രവരെ മോശമായി വിലയിരുത്താം എന്നതിനു ഈ ആറു സീസണിലും വച്ച് ഏറ്റവും വലിയ ഉദാഹരണമാണ് ജാസ്മിൻ. ഞങ്ങളുടെ സീസണിൽ ആര്യയ്ക്ക് നേരെ വന്ന സൈബർ ബുള്ളിയിങ് ആയിരുന്നു ഇതു വരെയുള്ളതിൽ ഏറ്റവും വലുതായി തോന്നിയത്. അതിനു ശേഷം, അതിനെയും കടന്നുപോവുന്ന രീതിയിൽ സൈബർ ബുള്ളിയിങ് നേരിടുന്ന മത്സരാർത്ഥി ജാസ്മിനാണ്. അകത്തുനിന്നും പുറത്തുനിന്നും ഇത്രയധികം സൈബർ ബുള്ളിയിങ് നേരിട്ട മറ്റൊരു പെൺകുട്ടി ബിഗ് ബോസ് മലയാളം ചരിത്രത്തിൽ വേറെ കാണില്ല," രഘു കൂട്ടിച്ചേർത്തു.
Read More Stories Here
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ താരത്തെ മനസ്സിലായോ?
- സ്ത്രീകൾ ബിഗ്ഗ്ബോസിൽ കയറുന്നത് വഴങ്ങി കൊടുത്തിട്ടാണോ?; ആങ്കറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ശരണ്യ
- ഒടുവിൽ അർജുൻ മനസ്സുതുറന്നു, എന്നിട്ടും ശ്രീതുവിനു മനസ്സിലായില്ലേ എന്ന് ആരാധകർ
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
 
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us