scorecardresearch

ഉണ്ണിക്കുട്ടനെ ചേർത്തുപിടിച്ച് ദിലീപ്, ഇതിൽപരം സന്തോഷം വേറെയെന്തു വേണം: വൈകാരിക കുറിപ്പുമായി ശാലിനി

"വിവാഹമെന്ന തീരുമാനത്തിലെത്തിയപ്പോൾ എന്തുകൊണ്ട് ദിലീപേട്ടൻ എന്ന ചോദ്യത്തിനുത്തരം ഈ ചിത്രത്തിലുണ്ട്"

"വിവാഹമെന്ന തീരുമാനത്തിലെത്തിയപ്പോൾ എന്തുകൊണ്ട് ദിലീപേട്ടൻ എന്ന ചോദ്യത്തിനുത്തരം ഈ ചിത്രത്തിലുണ്ട്"

author-image
Television Desk
New Update
 Shalini Nair | Bigg Boss

ബിഗ് ബോസ് സീസൺ നാലിലൂടെ ശ്രദ്ധ കവർന്ന മത്സരാർത്ഥിയാണ് ശാലിനി.  ആദ്യ വിവാഹം പരാജയപ്പെട്ടതോടെ മകൻ ഉണ്ണിക്കുട്ടനു വേണ്ടിയായിരുന്നു ശാലിനിയുടെ ജീവിതം. മകന്റെ ജീവിതം സുരക്ഷിതമാക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ബിഗ് ബോസ് ഷോയ്ക്കിടയിൽ ശാലിനി പറഞ്ഞിരുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം ശാലിനി പുനർവിവാഹിതയായി. അടുത്തിടെയായിരുന്നു ശാലിനിയുടെയും തൃശൂർ വരവൂർ സ്വദേശിയായ ദിലീപിന്റെയും വിവാഹം.

Advertisment

"എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം!! വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കു വെക്കുകയാണ്. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്, അവളെ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്. ദിലീപേട്ടൻ!!  ഞാൻ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ് സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് വിവാഹവാർത്ത പങ്കുവച്ച് ശാലിനി അന്ന് കുറിച്ചത്.

ഇപ്പോഴിതാ, വാലന്റൈൻസ് ഡേയിൽ ശാലിനി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. "പ്രണയദിനത്തിൽ ഇന്നേറ്റവും സന്തോഷിക്കുന്ന ഭാഗ്യവതി ഞാനായിരിക്കുമോ..!! ഈ ഉടലിൽ ശ്വാസം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഒരൊറ്റ കാരണം കൊണ്ടായായിരുന്നു. ഞങ്ങളുടെ ഉണ്ണിക്കുട്ടൻ. താങ്ക്യൂ ദിലീപേട്ടാ. വിവാഹമെന്ന തീരുമാനത്തിലെത്തിയപ്പോൾ എന്തുകൊണ്ട് ദിലീപേട്ടൻ എന്ന ചോദ്യത്തിനുത്തരം ഈ ചിത്രത്തിലുണ്ട്!! ഹൃദയം ആഹ്ളാദംം കൊണ്ടലയടിച്ചുയരുന്ന തിരകൾ പോലെയായിരിക്കുന്നു. ഈ നിമിഷങ്ങൾക്കപ്പുറം എന്തെഴുതാൻ! ഞാനൊരുപാട് സന്തോഷവതിയാണ്," ശാലിനി കുറിച്ചു. 

Advertisment

ഒരു നാട്ടിൻപ്പുറത്ത് വളരെ സാധാരണക്കാരിയായി ജനിച്ചുവളർന്ന ശാലിനിയുടെ കഥ വലിയ രീതിയിൽ ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധ കവർന്നിരുന്നു. അവതാരകയായും മോഡലായുമെല്ലാം തിളങ്ങാനും ശാലിനിയ്ക്കു സാധിച്ചു. 

Read More Entertainment News Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: