scorecardresearch

നിങ്ങള് ടീസർ കണ്ട് ഇരിക്ക്, ഞാൻ ഒന്ന് കറങ്ങിയിട്ട് വരാം: യാത്രാചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ

'ദേ വീണ്ടും പോയി, ഏപ്രിൽ 11നെങ്കിലും തിരിച്ച് വരണെ' എന്നാണ് ആരാധകരുടെ അഭ്യർത്ഥന

'ദേ വീണ്ടും പോയി, ഏപ്രിൽ 11നെങ്കിലും തിരിച്ച് വരണെ' എന്നാണ് ആരാധകരുടെ അഭ്യർത്ഥന

author-image
Entertainment Desk
New Update
Pranav Mohanlal

Pranav Mohanlal

താരപുത്രനാണ്, താരമാണ്, സമ്പന്നതയുടെ നടുവിൽ വളർന്നതാണ് - എന്നിട്ടും പ്രണവ് മോഹൻലാൽ ജീവിക്കുന്ന ലളിത ജീവിതം പലപ്പോഴും ആളുകളെ അത്ഭുതപ്പെടുത്തുന്നതാണ്. യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന 'റിയല്‍ ലൈഫ് ചാര്‍ളി' എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഒരു ചെറിയ ബാക്ക് പാക്കുമായുള്ള പ്രണവിന്റെ യാത്രകളും സാഹസികതയുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. 

Advertisment

ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരു പടം എന്നതാണ് പ്രണവിന്റെ കണക്ക്. ആ പടം പൂർത്തിയായി കഴിഞ്ഞാലാവട്ടെ, പ്രണവ് തന്റെ യാത്രകൾ തുടരുകയായി. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിന്റെ ടീസർ റിലീസിനെത്തിയ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ എങ്ങും. എന്നാൽ അതേസമയം, ഹമ്പി യാത്രയിലാണ് പ്രണവ്. ഇൻസ്റ്റഗ്രാമിൽ തന്റെ യാത്രയിൽ നിന്നുള്ള ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് പ്രണവ്.

പടം ചെയ്തു തീർത്ത് ആശാൻ നാട് വിട്ട് ഇനി അടുത്ത പടത്തിനു നാട്ടിൽ എത്തും ഒരു പ്രത്യേക തരം ലൈഫ് ആണ്, അണ്ണാ എന്താ നിങ്ങ കാണിക്കണത് ഇവിടെ പടം ടീസർ നിങ്ങൾ പാറ പുറത്തു കേറി നിക്കണ്, ഏപ്രിൽ14നെങ്കിലും തിരിച്ച് വരണെ, ദേ വീണ്ടും പോയി എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ. 

Advertisment

മെറിലാൻഡ് സിനിമാസ് ആണ് വർഷങ്ങൾക്കു ശേഷം നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.

വിശ്വജിത്ത് ഛായാഗ്രഹണവും അമൃത് രാംനാഥ് സംഗീതവും  രഞ്ജൻ എബ്രഹാം  എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും. 

Read More Entertainment News Here

Dhyan Sreenivasan Vineeth Sreenivasan Nivin Pauly Kalyani Priyadarshan Aju Varghese Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: