scorecardresearch

നസ്‍ലെനെ ഒരുപാട് ഇഷ്ടപ്പെട്ടു, അവനെ ഒന്നു കാണണം: പ്രിയദർശൻ

പ്രേമലു കണ്ടിറങ്ങിയ പ്രിയദർശന്റെ പ്രതികരണം

പ്രേമലു കണ്ടിറങ്ങിയ പ്രിയദർശന്റെ പ്രതികരണം

author-image
Entertainment Desk
New Update
Premalu Priyadarshan

നസ്‍ലെൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി  ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പ്രേക്ഷക പിന്തുണ നേടി തിയേറ്ററുകളിൽ കുതിക്കുകയാണ്. ചിത്രം ഇതിനകം മൂന്നു കോടിയിലേറെ തിയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ് ചിത്രം ഇപ്പോൾ.

Advertisment

പ്രേമലു കണ്ട് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "എന്റർടെയിൻമെന്റ് എന്നു പറഞ്ഞാൽ ഇതാണ്," എന്നായിരുന്നു പ്രിയദർശന്റെ ആദ്യ പ്രതികരണം. 'നസ്‍ലെനെ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും അവനെ ഒന്നു നേരിൽ കണ്ട് അഭിനന്ദിക്കണമെന്നും' പ്രിയദർശൻ കൂട്ടിച്ചേർത്തു. 

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രക്കിലെ മറ്റു താരങ്ങൾ, ഹൈദരാബാദിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഒരു പ്രണയകഥയാണിത്.  ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ശ്യാം പുഷ്‍കരനും ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചിരിക്കുന്നത്. 

Advertisment

ഗിരീഷ് എഡിയുടെ കഥയ്ക്ക് കിരണ്‍ ജോസിയും ഗിരീഷ്‌ എഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജ്‍മല്‍ സാബു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്.

Read More Entertainment News Here

Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: