scorecardresearch

നിനക്കൊക്കെ ആരാടാ എന്റെ ചെറുപ്പമല്ലാതെ റോളുതരുന്നത്; മകന്റെ സിനിമയെപ്പറ്റി സലിംകുമാർ

നടൻ സലിംകുമാറിന്റെ മകൻ ചന്തു സലിംകുമാർ ആദ്യമായി ഒരു മുഴുനീളവേഷം അഭിനയിക്കുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'

നടൻ സലിംകുമാറിന്റെ മകൻ ചന്തു സലിംകുമാർ ആദ്യമായി ഒരു മുഴുനീളവേഷം അഭിനയിക്കുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'

author-image
Entertainment Desk
New Update
Salim Kumar, Chandu Salimkumar

ചിത്രം: ഇൻസ്റ്റഗ്രാം/ചന്തു സലിംകുമാർ

നടൻ സലിംകുമാറിന്റെ മകൻ ചന്തു സലിംകുമാർ ആദ്യമായി ഒരു മുഴുനീളവേഷം അഭിനയിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാനേ-മൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായൻ ചിദംബരം ഒരുക്കുന്ന മഞ്ഞുമ്മൽ ബോയ്സിൽ ഒരു പ്രധാനകഥാപാത്രമായാണ് ചന്തു എത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലികിൽ സലിംകുമാറിന്റെ ചെറുപ്പകാലം അഭിനയിച്ച ചന്തു ശ്രദ്ധനേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് പ്രമോഷനിടെ സലിംകുമാനെപ്പറ്റി ചന്തു സംസാരിക്കുന്ന രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Advertisment

ചിത്രത്തെപ്പറ്റി സലിംകുമാർ എന്താണ് പറഞ്ഞതെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ചന്തുവിന്റെ മറുപടി. "ഞാൻ ഇതുവരെ രണ്ട് സിനിമയേ ചെയ്തിട്ടുള്ള. ലവ് ഇൻ സിങ്കപ്പൂർ, മാലിക്ക്. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കാൻ കോൾ വന്നെന്ന് പറഞ്ഞപ്പോൾ, നിനക്കൊക്കെ ആരാടാ എന്റെ ചെറുപ്പം അല്ലാതെ വേഷം തരുന്നതെന്നാണ് അച്ഛൻ ചോദിച്ചത്." ചന്തുവിന്റെ മറുപടികേട്ട് പൊട്ടിച്ചിരിക്കുന്ന ശ്രീനാഥ് ഭാസിയേയും വീഡിയോയിൽ കാണാം.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ, ദീപക് പറമ്പോൽ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം കൊടൈക്കനായിലെ ഗുണാകേവ്സിൽ സംഭവിച്ച യഥാർത്ഥ കഥയാണ് പറയുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ജോണി ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment

സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ, ഷൈജു ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22ന് തിയേറ്ററിലെത്തും.

Read More Entertainment News Here

Soubin Shahir Sreenath Salim Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: