scorecardresearch

ഒരു കള്ളനെന്റെ ഹൃദയം അപഹരിച്ചെന്ന് സെറീന; ആളെ ഞങ്ങൾക്കറിയാമെന്ന് ആരാധകർ

മാധവൻ, മീശ പിരിച്ചു, ബിഗ് ബോസ് എന്നീ ഹാഷ് ടാഗുകളും റീലിനൊപ്പം സെറീന നൽകിയിട്ടുണ്ട്

മാധവൻ, മീശ പിരിച്ചു, ബിഗ് ബോസ് എന്നീ ഹാഷ് ടാഗുകളും റീലിനൊപ്പം സെറീന നൽകിയിട്ടുണ്ട്

author-image
Television Desk
New Update
Cerena Ann | Sagar Surya | Valentines Day

വാലന്റൈൻസ് ഡേയിൽ താൻ പ്രണയത്തിലാണെന്ന സൂചന നൽകുകയാണ് ബിഗ് ബോസ് താരം സെറീന ആൻ ജോൺസൺ. "കള്ളൻ്റെ കഥയ്ക്ക് ഒരു ട്വിസ്റ്റ്! ഒരു വാലൻ്റൈൻസ് ട്വിസ്റ്റ്. അവൻ എന്നെയും എൻ്റെ ഹൃദയത്തെയും അപഹരിച്ചു. ഈ കള്ളനും അൽപ്പം ദോശ കൊതിച്ചു! നിങ്ങൾക്ക് അവനെ അറിയാമോ?  ഹാപ്പി വാലൻ്റൈൻസ് ഡേ!" എന്നാണ് റീലിനു സെറീന ക്യാപ്ഷൻ നൽകിയത്.

Advertisment

അതേസമയം, സെറീനയുടെ ഹൃദയം അപഹരിച്ച ആ ആളെ ഞങ്ങൾക്കറിയാമെന്നാണ് ആരാധകർ കമന്റു ചെയ്യുന്നത്. സാഗർ സൂര്യയല്ലേ ആ ആൾ എന്നും ആരാധകർ ചോദിക്കുന്നു. 

റീലിനൊപ്പം സെറീന നൽകിയ ഹാഷ് ടാഗുകളും സാഗറിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാധവൻ, മീശ പിരിച്ചു, ബിഗ് ബോസ് എന്നീ ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം കാണാം. ബിഗ് ബോസ് ഷോയ്ക്കിടയിലെ സാഗർ സൂര്യയുടെ മീശ മാധവൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 

Advertisment

ബിഗ് ബോസിനിടയിലെ സെറീന- സാഗർ സൗഹൃദവും ആരാധകർക്കിടയിൽ ഇരുവരും പ്രണയത്തിലാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പടർത്തിയിരുന്നു.  സെറീനയോട് തനിക്കൊരു ഇമോഷ്ണൽ അറ്റാച്ച്മെന്റുണ്ടെന്ന് വ്യക്തിപരമായ പല കാര്യങ്ങളും തമ്മിൽ പങ്കുവച്ചിട്ടുണ്ടെന്നും സെറീനയും അമ്മയുമായുള്ള അടുപ്പം തന്നെ ഏറെ ആകർഷിച്ചുവെന്നും സാഗർ തുറന്നു പറഞ്ഞിരുന്നു.

ബിഗ് ബോസ് ഷോയ്ക്ക് ശേഷവും പരസ്പരം സൗഹൃദം സൂക്ഷിക്കുന്നുണ്ട് സെറീനയും സാഗറും. ഗെറ്റ് റ്റുഗദർ ചിത്രങ്ങളെല്ലാം ഇരുവരും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 

പ്രശസ്ത മോഡലും അവതാരികയുമായ സെറീന ആന്‍ ജോണ്‍സണ്‍ ദുബായിലാണ് ജനിച്ചു വളർന്നത്. 2022ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ മിസ് ഫോട്ടോജെനിക്കായിരുന്നു. 2021ല്‍ യുഎഇയില്‍ വച്ച് നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുകയും ടോപ് 50ല്‍ സെറീന ഇടം നേടുകയും ചെയ്തിട്ടുണ്ട്‌. മോഡലിങ്ങിനൊപ്പം തന്നെ ഒരു മീഡിയ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജറായും സെറീന ജോലി ചെയ്യുന്നുണ്ട്. 

Read More Entertainment News Here

Valentines Day Model

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: