scorecardresearch

ഐഫോണിൽ അധിക നിരക്ക്; ഊബറിനും ഒലയ്ക്കും നോട്ടിസ് അയച്ച് കേന്ദ്രം

ഐഫോണിലൂടെ ഓല, ഊബർ റൈഡുകൾ ബുക്ക് ചെയ്യുമ്പോൾ അധിക നിരക്ക് ഈടാക്കുന്നതായാണ് ആരോപണം

ഐഫോണിലൂടെ ഓല, ഊബർ റൈഡുകൾ ബുക്ക് ചെയ്യുമ്പോൾ അധിക നിരക്ക് ഈടാക്കുന്നതായാണ് ആരോപണം

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ola, Uber

ചിത്രം: എക്സ്

ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കിയെന്ന് ആരോപിച്ച് ഒലയ്ക്കും ഊബറിനും നോട്ടീസ് അയച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). ഇരു കമ്പനികളോടും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

Advertisment

ഒരേ സേവനത്തിന് ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ വ്യത്യസ്ത നിരക്ക് ഈടക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലടക്കം നിരവധി തവണ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. 'വ്യത്യസ്ത സ്മാർട്ഫോൺ മോഡലുകളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഉപഭോക്തൃകാര്യ വകുപ്പ്, ഒലയ്ക്കും ഊബറിനും നോട്ടീസ് അയച്ചിട്ടുണ്ട്,' ഉപഭോക്തൃകാര്യ മന്ത്രി എക്സിലൂടെ അറിയിച്ചു.

വൻകിട കമ്പനികളുടെ ഇത്തരം ഉപഭോക്തൃ ചൂഷണങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുഡ് ഡെലിവറി, ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തുടങ്ങിയ മറ്റ് സമാന സേവനങ്ങളും പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment

ഒരേ ലൊക്കേഷനിലേക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി ആരോപിച്ച് എക്സിൽ പോസ്റ്റു പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധനേടിയത്. ഇതിനു പിന്നാലെ സമാന ആരോപണം ചിത്രം സഹിതം പങ്കുവച്ച് നിരവധി ഒല, ഊബർ ഉപയോക്താക്കൾ രംഗത്തെത്തി. ഐഫോൺ ഉപയോക്താക്കൾക്ക് ഓലയിലോ ഊബറിലോ റൈഡ് ബുക്ക് ചെയ്യുമ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കളേക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്നതായാണ് ആരോപണം.

Read More:

Consumer Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: