scorecardresearch

'പണം പോകും,' ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണിയായി ടോക്സിക് പാണ്ട

ആൻഡ്രോയിഡ് ഫോണുകളിലെ 'ആക്സസിബിലിറ്റി സർവ്വീസ്' ദുരുപയോഗം ചെയ്താണ് പ്രധാനമായും 'ടോക്സിക് പാണ്ട'യുടെ പ്രവർത്തനം

ആൻഡ്രോയിഡ് ഫോണുകളിലെ 'ആക്സസിബിലിറ്റി സർവ്വീസ്' ദുരുപയോഗം ചെയ്താണ് പ്രധാനമായും 'ടോക്സിക് പാണ്ട'യുടെ പ്രവർത്തനം

author-image
Tech Desk
New Update
Toxic Panda

Image Source: Microsoft Designer

ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണി ഉയർത്തുന്ന മാൽവെയർ കണ്ടെത്തി സൈബർ സുരക്ഷാ ഗവേഷകർ. 'ടോക്സിക് പാണ്ട' എന്നു വിളിക്കപ്പെടുന്ന മാൽവെയറാണ് കണ്ടെത്തിയത്. ആൻഡ്രോയിഡ് ഉപയോക്താക്കളുടെ പണം തട്ടിയെടുക്കുന്ന ഈ മാൽവെയർ, സൈഡ്‌ലോഡിംഗിലൂടെ വ്യാപിക്കുകയും പലപ്പോഴും ഗൂഗിൾ ക്രോം പോലുള്ള ജനപ്രിയ ആപ്പുകളായി ആൾമാറാട്ടം നടത്തുകയും ചെയ്യുന്നു.

Advertisment

സൈബർ സുരക്ഷാ സ്ഥാപനമായ ക്ലീഫ്‌ലി ഇൻ്റലിജൻസാണ് കഴിഞ്ഞ മാസം, അപകടകാരിയായ ഈ മാൽവെയർ കണ്ടെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള മറ്റൊരു ബാങ്കിംഗ് ട്രോജനായ "TgToxic"മായി ടോക്സിക് പാണ്ട ബന്ധപ്പെട്ടിരുന്നു. എന്നാൽ പുതിയ മാൽവെയറിൻ്റെ കോഡിൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ട്.

'അക്കൗണ്ട് ടേക്ക് ഓവർ', 'ഓൺ-ഡിവൈസ് ഫ്രോഡ്' തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുക എന്നതാണ് ടോക്സിക് പാണ്ടയുടെ പ്രധാന രീതിയെന്ന് സുരക്ഷാ സ്ഥാപനം അറിയിച്ചു.

'ഐഡൻ്റിറ്റി വെരിഫിക്കേഷൻ' ഉൾപ്പെടെ, സംശയാസ്പദമായ പണമിടപാടുകളെ തിരിച്ചറിയാൻ ബാങ്കുകൾ പ്രയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ മറികടന്നുകൊണ്ടാണ് ടോക്സിക് പാണ്ടയുടെ പ്രവർത്തനം. എന്നിരുന്നാലും, മാൽവെയർ ഇപ്പോഴും 'ഡെലവപ്പിങ്' ഘട്ടത്തിലാണെന്നാണ് വിവരം. ആൻഡ്രോയിഡ് ഫോണുകളിലെ 'ആക്സസിബിലിറ്റി സർവ്വീസ്' ദുരുപയോഗം ചെയ്ത്, ഉപയോക്താക്കൾ ഫോൺ ഉപയോഗിക്കാത്തപ്പോൾ പോലും വിദൂരമായി നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിവരം.

Advertisment

ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, ലാറ്റിൻ അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ 1,500-ലധികം ആൻഡ്രോയിഡ് ഫോണുകളിലും 16 ബാങ്കുകളിലും ടോക്സിക് പാണ്ട ഇതിനകം ബാധിച്ചിട്ടുണ്ടെന്ന് സൈബർ സുരക്ഷാ സ്ഥാപനം അവകാശപ്പെടുന്നു. 

Read More

Android Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: