/indian-express-malayalam/media/media_files/2025/01/28/fYlA10QoOHsmjzB2q7Sw.jpg)
ഫയൽ ഫൊട്ടോ
ചൈനീസ് എഐ ആപ്പായ ഡീപ്‌സീക് അമിതമായി വ്യക്തഗത വിവര ശേഖരണം നടത്തുന്നുതായും എല്ലാ ഇൻപുട്ട് ഡാറ്റയും സ്വയം പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതായും ദക്ഷിണ കൊറിയൻ ചാര ഏജൻസി. നാഷണൽ പ്രൈഡുമായി ബന്ധപ്പെട്ട് ഡീപ്‌സീക് നൽകുന്ന പ്രതികരണങ്ങളിലും ഏജൻസി ചോദ്യം ഉയർത്തി.
ആപ്പിനെതിരെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച സർക്കാർ ഏജൻസികൾക്ക് ഔദ്യോഗിക നോട്ടീസ് അയച്ചതായി നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) അറിയിച്ചു. "മറ്റ് ജനറേറ്റീവ് എഐ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തികളെ തിരിച്ചറിയാനും ചൈനീസ് കമ്പനികളുടെ സെർവറുകളുമായി ആശയവിനിമയം നടത്താനും കഴിയുന്ന കീബോർഡ് ഇൻപുട്ട് പാറ്റേണുകൾ ശേഖരിക്കുന്നതിനുള്ള ഒരു ഫംഗ്ഷൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ചാറ്റ് റെക്കോർഡുകൾ കൈമാറ്റം ചെയ്യാമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്," ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എൻഐഎസ് പറഞ്ഞു.
ഡീപ്‌സീക് പരസ്യദാതാക്കൾക്ക് യൂസർ ഡാറ്റയിലേക്ക് പരിധിയില്ലാത്ത ആക്‌സസ് നൽകുന്നുണ്ടെന്നും ദക്ഷിണ കൊറിയൻ ഉപയോക്താക്കളുടെ ഡാറ്റകൾ ചൈനീസ് സെർവറുകളിൽ സംഭരിക്കുന്നുണ്ടെന്നും എൻഐഎസ് പറഞ്ഞു. ചൈനീസ് നിയമപ്രകാരം, ചൈനീസ് സർക്കാരിന് ഈ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
സെൻസിറ്റീവ് ആകാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് വ്യത്യസ്ത ഭാഷകളിൽ വ്യത്യസ്ത ഉത്തരങ്ങളാണ് ഡീപ്‌സീക്ക് നൽകുന്നതെന്നും എൻഐഎസ് ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയയിലെ പ്രധാന വിഭവമായ "kimchi"യുടെ ഉത്ഭവത്തെ കുറിച്ച് കൊറിയൻ ഭാഷയിൽ ചോദിച്ചപ്പോൾ, "kimchi" കൊറിയൻ വിഭവമാണെന്ന് പറഞ്ഞതായും, ഇതേ ചോദ്യം ചൈനീസ് ഭാഷയിൽ ചോദിച്ചപ്പോൾ ഉത്ഭവം ചൈനയാണെന്നും ആപ്പ് മറുപടി നൽകിയതായി എൻഐഎസ് പറഞ്ഞു.
"kimchi"യുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് സമീപ വർഷങ്ങളിൽ ദക്ഷിണ കൊറിയയും ചൈനയും തമ്മിൽ സോഷ്യൽ മീഡിയയിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനു പുറമെ മറ്റു സെൻസിറ്റീവ് വിഷയങ്ങൾ സംസാരിക്കുമ്പോൾ "നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം," എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ആപ്പ് നൽകുന്നതെന്നും ഏജൻസി പറഞ്ഞു.
അതേസമയം, ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടി, ഡീപ്‌സീക്ക് മുതലായ എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് അടുത്തിടെ ഇന്ത്യയുടെ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയികരുന്നു. ഔദ്യോഗിക കമ്പ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും എഐ ടൂളുകളും ആപ്പുകളും ഉപയോഗിക്കരുതെന്നും ഡൗൺലോഡ് ചെയ്യരുതെന്നുമാണ് നിർദേശം. രഹസ്യ സ്വഭാവമുള്ള ഡാറ്റകൾ ചോർന്നേക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു നിർദേശം.
Read More:
- ഐഫോൺ എസ്ഇ 4 മുതൽ ഒപ്പോ ഫൈൻഡ് എൻ5 വരെ: സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന 5 ഫോണുകൾ
- സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കെണി; അറിയാം സൈബർ തട്ടിപ്പുകാരുടെ ഈ പുതിയ രീതി
- സൈബർ തട്ടിപ്പ്; കഴിഞ്ഞ വർഷം നഷ്ടമായത് 22,812 കോടി; തട്ടിപ്പ് കേന്ദ്രങ്ങളായി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങൾ
- മാധ്യമപ്രവർത്തകരുടെ അടക്കം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്‌തു; ഇസ്രായേലി കമ്പനിക്കെതിരെ മെറ്റ
- സുനിത വില്യംസിനെ തിരികെയെത്തിക്കണം; മസ്കിനെ ദൗത്യം ഏൽപ്പിച്ച് ട്രംപ്
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ട് ചേർക്കാം; കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.