/indian-express-malayalam/media/media_files/2025/02/07/FrNZi9pnet1SnkSDvUyQ.jpg)
പ്രതീകാത്മക ചിത്രം
സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, സൈബർ തട്ടിപ്പുകളുടെ രീതികളും സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ വ്യത്യസ്തങ്ങളായ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം പുതിയ തട്ടിപ്പ് രീതികളെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതും പ്രധാനമാണ്.
വ്യാജ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് (IVR) തട്ടിപ്പാണ് ഇതിൽ പ്രധാനം. ഇത് പലർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത മാർഗമായതിനാൽ പണവും മറ്റു സുപ്രധാന വിവരങ്ങളും നഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. ബാങ്കുകളും ടെലികോം ദാതാക്കളും കസ്റ്റമർ കെയറുകളും ഉപയോഗിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഫോൺ കോൾ സംവിധാനമാണ് ഐവിആർ സിസ്റ്റം.
ഇംഗ്ലീഷിനായി "1" അമർത്തുക, ബാലൻസ് അറിയാൻ "2" അമർത്തുക എന്നെല്ലാം ചില കമ്പ്യൂട്ടർ അധിഷ്ഠിത ഫോൺ കോളുകളിൽ നമ്മൾ കേൾക്കാറുണ്ട്. ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടാണ് പുതിയ തട്ടിപ്പ്.
ബാങ്കിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ സേവനങ്ങളിൽ നിന്നോ വരുന്ന ഔദ്യോഗിക കോൾ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുക. അക്കൗണ്ടിൽ നന്ന് പണം നഷ്ടപ്പെടുമെന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളിൽ അകപ്പെട്ടെന്നോ ഉള്ള തരത്തിലാവാം കോളുകൾ വരുന്നത്. ഇതു തടയുന്നതിനായി, എതെങ്കിലും നമ്പർ അമർത്താനോ, ഒടിപിയോ മറ്റു സുപ്രധാന വിവരങ്ങളോ കീപാഡിൽ അമർത്താനോ തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. വിവരങ്ങൾ നൽകുന്ന പക്ഷം പണം നഷ്ടപ്പെടുന്നു.
ബാങ്കിൽ നിന്നുള്ള ഐവിആർ കോളിലെ നിർദ്ദേശങ്ങൾ പാലിച്ച് നമ്പർ അമർത്തിയ സ്ത്രീയ്ക്ക് അടുത്തിടെ രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള 57 കാരിയാണ് തട്ടിപ്പിന് ഇരയായത്. അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുന്നുണ്ടെന്നും ഇടപാട് നിരസിക്കാൻ '1' അമർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. സംഖ്യ അമർത്തിയതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പട്ടു.
Read More:
- സൈബർ തട്ടിപ്പ്; കഴിഞ്ഞ വർഷം നഷ്ടമായത് 22,812 കോടി; തട്ടിപ്പ് കേന്ദ്രങ്ങളായി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങൾ
- മാധ്യമപ്രവർത്തകരുടെ അടക്കം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്തു; ഇസ്രായേലി കമ്പനിക്കെതിരെ മെറ്റ
- സുനിത വില്യംസിനെ തിരികെയെത്തിക്കണം; മസ്കിനെ ദൗത്യം ഏൽപ്പിച്ച് ട്രംപ്
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ട് ചേർക്കാം; കാത്തിരുന്ന അപ്ഡേറ്റ് വരുന്നു
- റീൽസ് പ്രേമികൾക്ക് സന്തോഷവാർത്ത; ഇൻസ്റ്റഗ്രാമിൽ ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.