/indian-express-malayalam/media/media_files/2025/02/09/IwY1YxYuO4utZP3Ru0af.jpg)
നിരവധി മികച്ച സ്മാർട്ട്ഫോൺ മോഡലുകൾ പുറത്തിറങ്ങിയ വർഷമാണ് 2024. മുൻനിര ബ്രാൻഡുകളായ ആപ്പിളിന്റെയും സാംസങിന്റെയും ഫ്ലാഗ്ഷിപ്പ് മോഡലുകൾ മുതൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ പുറത്തിറങ്ങിയ മിഡ് റേഞ്ച്, ബഡ്ജറ്റ് ഫോണുകൾ വരെ ശ്രദ്ധനേടിയിരുന്നു.
സ്മാർട്ട്‌ഫോൺ പ്രേമികളെ സംബന്ധിച്ച് 2025ഉം ആവേശകരമായ ഒരു വർഷമായായിരിക്കും. പ്രതീക്ഷ ഉയർത്തുന്ന നിരവധി മികച്ച മോഡലുകളാണ് ഈ വർഷം പുറത്തിറങ്ങാൻ തയ്യാറാകുന്നത്. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ ഇതാ.
ആപ്പിൾ ഐഫോൺ എസ്ഇ 4
/indian-express-malayalam/media/post_attachments/f7eecc32-207.png)
ബഡ്ജറ്റിൽ ഒതുങ്ങുന്ന ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു മികച്ച ഓപ്ഷനാണ് എസ്ഇ സീരീസ്. എസ്ഇ നിരയിലെ ഏറ്റവും പുതിയ മോഡലായ എസ്ഇ 4 ഉടൻ വിപണിയിലെത്തുമെന്നാണ് വിവരം. ലീക്കുകൾ അനുസരിച്ച് മുൻ എസ്ഇ മോഡലുകളെക്കാൾ നിരവധി അപ്ഗ്രേഡുകളുമായാണ് എസ്ഇ 4 എത്തുന്നത്. ആപ്പിൾ ഇന്റലിജൻസ് പിന്തുണയുള്ള A18 ചിപ്പ്, യുഎസ്ബി-സി പോർട്ട്, 48 എംപി ക്യാമറ തുടങ്ങി സുപ്രധാന ഫീച്ചറുകൾ എസ്ഇ 4ൽ ഉണ്ടാകുമെന്നാണ് സൂചന.
ഓപ്പോ ഫൈൻഡ് എൻ5
ഫോൾഡിങ് ഫോണുകളുടെ നിരയിലേക്ക് ഓപ്പോ അവതരിപ്പിക്കുന്ന​ ഏറ്റവും പുതിയ മോഡലാണ് ഓപ്പോ ഫൈൻഡ് എൻ5. ആഗോളതലത്തിൽ വൺപ്ലസ് ഓപ്പൺ 2 ആയി പുറത്തിറങ്ങാൻ സാധ്യതയുള്ള ഫൈൻഡ് എൻ5 നിരവധി മികച്ച ഫീച്ചറുകളുമായാണ് എത്തുന്നത്. സാധാരണ സ്മാർട്ട്ഫോണുകൾ പോലെ നേർത്ത ഡിസൈനായിരിക്കും എൻ5-ന് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ IPX9 വാട്ടർ പ്രൂഫ് റേറ്റിങ് ലഭിച്ച ഏക ഫോൾഡിങ് ഫോൺ കൂടിയാണിത്. മിക്ക ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ലഭ്യമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് സെറ്റായിരിക്കും എൻ 5ന് എന്നും റിപ്പോർട്ടുണ്ട്.
നത്തിങ് ഫോൺ (3a)
വ്യത്യസ്തമായ ഡിസൈനോടെ പുറത്തിറങ്ങി ഏറെ സ്വീകാര്യത നേടിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. നത്തിങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഫോൺ (3a)ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. നിരവധി മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിന്ന ഈ മോഡലിന് മുപ്പതിനായിരത്തിൽ താഴെ വില പ്രതീക്ഷിക്കാം. ഐഫോണിന് സമാനമായി ഫിസിക്കൽ ക്യാമറ ഷട്ടർ ബട്ടണും, പ്രത്യേക ടെലി ഫോട്ടോ ലെൻസും ഫോണിലുണ്ടാകുമെന്നും സൂചനയുണ്ട്.
സാംസങ് ഗാലക്സി എസ് 25 എഡ്ജ്
അടുത്തിടെ സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ എസ് 25 പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ എസ് 25 സീരീസലെ നേർത്തതും ഭാരം കുറഞ്ഞതുമായ മോഡലായ എസ് 25 എഡ്ജ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. വലുപ്പം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് മോഡലുകൾ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യംവച്ചാണ് കമ്പനി ഈ പുതിയ മോഡൽ വിപണയിലെത്തിക്കുന്നത്.
ഷവോമി 15 അൾട്രാ
മൊബൈൽ ഫോട്ടോഗ്രാഫിയിൽ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ 15 അൾട്ര. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ശക്തി പകരുന്ന ഈ മോഡലിൽ ലൈക്കയുമായി സഹകരിച്ചുകൊണ്ട് ക്വാഡ്-ക്യാമറ സജ്ജീകരണം കമ്പനി പുറത്തിറക്കുമെന്നാണ് വിവരം. നിരവധി കസ്റ്റമൈസേഷനുകളും മികച്ച ക്യാമറയും വാഗ്ദാനം ചെയ്യുന്ന മോഡലായിരിക്കും ഇതെന്നാണ് സൂചന.
Read More:
- സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കെണി; അറിയാം സൈബർ തട്ടിപ്പുകാരുടെ ഈ പുതിയ രീതി
- സൈബർ തട്ടിപ്പ്; കഴിഞ്ഞ വർഷം നഷ്ടമായത് 22,812 കോടി; തട്ടിപ്പ് കേന്ദ്രങ്ങളായി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങൾ
- മാധ്യമപ്രവർത്തകരുടെ അടക്കം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്തു; ഇസ്രായേലി കമ്പനിക്കെതിരെ മെറ്റ
- സുനിത വില്യംസിനെ തിരികെയെത്തിക്കണം; മസ്കിനെ ദൗത്യം ഏൽപ്പിച്ച് ട്രംപ്
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ട് ചേർക്കാം; കാത്തിരുന്ന അപ്ഡേറ്റ് വരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.