scorecardresearch

Samsung Galaxy S25 series: സാംസങ് എസ് 25 സീരീസ് എത്തി, ഇന്ത്യയിലെ വിലയും ഓഫറുകളും അറിയാം

ഫെബ്രുവരി 7 മുതൽ സാംസങ് ഗാലക്സി എസ് 25 സീരീസ് വിപണിയിലെത്തും

ഫെബ്രുവരി 7 മുതൽ സാംസങ് ഗാലക്സി എസ് 25 സീരീസ് വിപണിയിലെത്തും

author-image
Tech Desk
New Update
Samsung Galaxy S25 series

എക്സ്‌പ്രസ് ഫൊട്ടോ

ആൻഡ്രോയിഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ എസ്25 സീരീസ് അവതരിപ്പിച്ചു. സാംസങ് കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ പ്രീമിയം സെഗ്മെന്റ് ഫോണുകളായ എസ്23, എസ് 24 സീരീസിന് വിപണിയിൽ വൻ സ്വീകാര്യത നേടാനായതോടെ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട് ഫോൺ സീരീസാണ് എസ്25.

Advertisment

സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25 പ്ലസ്, ഗാലക്സി എസ്25 അ‌ൾട്ര എന്നീ മൂന്നു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റെ കൈയ്യാളുന്ന ആപ്പിളിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ് സംസങ് ഗാലക്സി എസ് സീരീസ്. ക്യാമറയ്ക്കും പെർഫോമെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സാംസ്ങ് എസ് സീരീസ്, വണ്‍ യുഐ 7 ഇന്‍റര്‍ഫേസില്‍ എഐക്ക് പ്രാധാന്യം നൽകിയാണ് എത്തുന്നത്. 

ഫെബ്രുവരി 7 മുതൽ എസ് 25 സീരീസ് വിപണിയിലെത്തും. നിലവിൽ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. എസ് 25 സീരീസ് പ്രീ- ഓർഡർ ചെയ്യുന്നവർക്കായി 21,000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സാംസങ് ഗാലക്സി എസ്25, ഗാലക്സി എസ്25 പ്ലസ്(ഹാൻഡ്-ഓൺ) 256 ജിബി-യിൽ നിന്ന് 512 ജിബിയിലേക്ക് 12,000 രൂപ വിലയുള്ള സൗജന്യ സ്റ്റോറേജ് അപ്‌ഗ്രേഡും ഉൾപ്പെടുന്നു. ഇതിലൂടെ,12-256 ജിബി  ഗാലക്‌സി എസ് 25 പ്ലസ്/ എസ് 25 അൾട്രാ ഫോണുകൾ പ്രീ ഓർഡർ ചെയ്യുന്നവർക്ക് 12 ജിബി 512 ജിബി സ്റ്റോറേജ് വേരിയൻ്റ് ലഭിക്കുന്നു. എക്സ്ചേഞ്ച് ഓഫറായി 11,000 രൂപവരെ ബോണസും, 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾക്കൊപ്പം 7,000 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്.

സാംസങ് എസ്25 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില 

ഇന്ത്യയിലെ വില
മോഡൽറാംസ്റ്റോറേജ്നിറംവില (INR)
ഗാലക്സി എസ്2512 ജിബി256 ജിബിഐസിബ്ലൂ, സിൽവർ ഷാഡോ, നേവി, മിൻ്റ്80,999
12 ജിബി512ജിബിഐസിബ്ലൂ, സിൽവർ ഷാഡോ, നേവി, മിൻ്റ്92,999
ഗാലക്സി എസ്25+12 ജിബി256 ജിബിനേവി, സിൽവർ ഷാഡോ99,999
12 ജിബി512 ജിബിനേവി, സിൽവർ ഷാഡോ111,999
ഗാലക്സി എസ്25 അൾട്ര12 ജിബി256 ജിബിടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ബ്ലാക്ക്129,999
12 ജിബി512 ജിബിടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ബ്ലാക്ക്141,999
12 ജിബി1 ടിബിടൈറ്റാനിയം സിൽവർബ്ലൂ165,999
Advertisment

Read More:

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: